ഫെലാനും മോര്‍ഗനും ചേര്‍ന്നെഴുതിയ വിജയതന്ത്രം


കൊച്ചി: കഴിഞ്ഞ മത്സരത്തില്‍ പരിശീലന ചുമതലയുണ്ടായിരുന്ന ട്രെവര്‍ മോര്‍ഗന്‍െറ ടീം ലൈനപ്പും ഫോര്‍മേഷനുംതന്നെയാണ് പുതിയ കോച്ച് ടെറി ഫെലാനും പിന്തുടര്‍ന്നത്. ഒത്തിണക്കത്തോടെ മുന്നേറ്റങ്ങള്‍ മെനയാന്‍ കഴിഞ്ഞതിനൊപ്പം ക്രിസ് ഡഗ്നലിനും സാഞ്ചസ് വാട്ടിനും ആക്രമിച്ചുകളിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചു. ഇടത്, വലത് വിങ്ങിലെ മുന്നേറ്റങ്ങള്‍ക്ക് കൃത്യമായ രൂപംകൊണ്ടുവരാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍, ഫിനിഷിങ്ങിലേക്കുള്ള നീക്കങ്ങളില്‍ പരിഹരിക്കാനാകുന്ന ചില പൊരുത്തക്കേടുകള്‍ മുഴച്ചുനിന്നു. പുണെക്കെതിരായ ആദ്യ മത്സരത്തില്‍ പാളിപ്പോയ പ്രതിരോധനിരയുടെ പ്രകടനവും ഏറക്കുറെ കുറ്റമറ്റതായിരുന്നു. കളിക്കാരുടെ കഴിവിനനുസരിച്ച് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ രണ്ട് കോച്ചുമാരുടെയും സേവനം ബ്ളാസ്റ്റേഴ്സിന് ഗുണം ചെയ്തു. പരസ്പരം സഹകരിച്ച് കളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് മോര്‍ഗനും ഫെലാനും ഒന്നിച്ചത് കളിക്കാരുടെ ആത്മവിശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. സൈഡ്ലൈനിനപ്പുറം താരങ്ങള്‍ക്ക് ആവേശവും നിര്‍ദേശങ്ങളും ശാസനകളുമായി ഇരുവരും നിലയുറപ്പിച്ച കാഴ്ച ഒരു ടീമെന്നനിലയില്‍ ബ്ളാസ്റ്റേഴ്സിന്‍െറ തിരിച്ചുവരവിനെയാണ് അടയാളപ്പെടുത്തുന്നത്.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.