മെൽബൺ: ആസ്ട്രേലിയൻ ഓപൺ വനിത സിംഗ്ൾസ് ഫൈനലിൽ അരീന സബലങ്കയും എലേന റിബാകിനയും ഏറ്റുമുട്ടും. സെമി ഫൈനൽ മത്സരങ്ങളിൽ എലിന സ്വിറ്റോലിനയെ സബലങ്ക വീഴ്ത്തിയപ്പോൾ ജെസീക പെഗുലയെ റിബാകിനയും മടക്കി. യുക്രെയ്ൻ താരമായ സ്വിറ്റോലിനയെ 6-2, 6-3 സ്കോറിന് തോൽപിച്ചായിരുന്നു സബലങ്കയുടെ തുടർച്ചയായ നാലാം ആസ്ട്രേലിയൻ ഓപൺ ഫൈനൽ പ്രവേശനം.
കസാഖ്സ്താന്റെ റിബാകിന 6-3, 7-6 (9/7)ന് യു.എസ് താരമായ പെഗുലയെയും മറികടന്നു. 2023ലേതിന്റെ ആവർത്തനമാണ് ഇത്തവണത്തെ ഫൈനൽ. അന്ന് സബലങ്ക ജയിച്ച് കിരീടം ചൂടി. 2024ലും ജേതാവായ നിലവിലെ ഒന്നാം റാങ്കുകാരി കഴിഞ്ഞ വർഷം പക്ഷേ, മഡിസൻ കീസിനോട് തോറ്റു.
അതേസമയം, പുരുഷ സിംഗ്ൾസ് സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. നിലവിലെ ജേതാവ് യാനിക് സിന്നറിന് മുൻ ചാമ്പ്യനും ഇതിഹാസ താരവുമായ നൊവാക് ദ്യോകോവിചാണ് എതിരാളി. സ്പാനിഷ് സൂപ്പർ താരം കാർലോസ് അൽകാരസിനെ കഴിഞ്ഞ വർഷത്തെ റണ്ണറപ്പ് ജർമനിയുടെ അലക്സാൻഡർ സ്വരേവും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.