Posted On
date_range Updated On
date_range ആദിൽ റാശിദ് ഹജ്ജിന്; ഇന്ത്യൻ പരമ്പരക്കുണ്ടാകില്ല
ലണ്ടൻ: ഹജ്ജ് ചെയ്യാൻ ശനിയാഴ്ചയോടെ മക്കയിലേക്കു തിരിക്കുന്നതിനാൽ അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയിൽ ഇംഗ്ലീഷ് താരം ആദിൽ റാശിദ് കളിക്കില്ല. മൂന്ന് ഏകദിനങ്ങളും അത്രതന്നെ ട്വന്റി20 മത്സരങ്ങളുമടങ്ങിയ പരമ്പര ജൂലൈ ഏഴു മുതൽ 17 വരെ തീയതികളിലാണ്. ഇംഗ്ലീഷ് പരമ്പരക്കു പുറമെ യോർക് ഷയർ ട്വന്റി20 ബ്ലാസ്റ്റ് തുടർ മത്സരങ്ങളിലും താരത്തിന്റെ സാന്നിധ്യം ഉണ്ടാകില്ല.
'കുറച്ചായി ഹജ്ജു ചെയ്യാൻ മനസ്സു പറയുന്നു. പലപ്പോഴും സമയം ശരിയായിക്കിട്ടാറില്ല. ഇത്തവണ അത് ചെയ്യാമെന്ന് വെച്ചു. വിഷയം ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡുമായും യോർക് ഷയർ അധികൃതരുമായും സംസാരിച്ചു. അവർ പിന്തുണ നൽകി'- ആദിൽ റാശിദ് പറഞ്ഞു. ഭാര്യക്കൊപ്പമാണ് താരം ഹജ്ജ് യാത്രക്ക് പുറപ്പെടുന്നത്.
ഏറ്റവുമൊടുവിൽ നെതർലൻഡ്സ് പര്യടനം നടത്തിയ ഇംഗ്ലീഷ് ടീമിൽ അംഗമായിരുന്നു 34കാരനായ ആദിൽ റാശിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.