Posted On
date_range Updated On
date_range വാട്സ്ആപ്പ് വീണു; ട്വിറ്ററിൽ ട്രോളോട് ട്രോൾ -VIDEO
ലോകത്തെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് നിശ്ചലമായതോടെ ട്വിറ്ററിൽ ട്രോൾ മഴ. വാട്സ്ആപ്പിന് എന്ത് സംഭവിച്ചതാണെന്നറിയാൻ ട്വിറ്ററിലെത്തിയവർ കണ്ടത് വാട്സ്ആപ്പിനെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റുകളാണ്.
ലോകമെമ്പാടും വാട്സ്ആപ്പ് താൽക്കാലികമായി പ്രവർത്തനം നിലച്ചു. എന്താണ് സംഭവിച്ചതെന്ന് വാട്സ്ആപ്പ് ഔദ്യോഗികമായി പ്രസ്താവിച്ചിട്ടില്ല.
ട്വിറ്ററിലെ ട്രോളുകൾ കാണാം...
ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സ്ആപ്പ് സേവനങ്ങൾക്ക് തടസം നേരിട്ടത്. വാട്സ്ആപ്പ് സ്റ്റോറികളും ലോഡാവുന്നില്ല. വാട്സ്ആപ്പിന്‍റെ സമൂഹമാധ്യമ ഹാൻഡിലുകളിൽ ഇതുസംബന്ധിച്ച് വിശദീകരണമൊന്നും നൽകിയിട്ടില്ല.
പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമാണ് വാട്സ്ആപ്പ്. ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.