ആ പൊലീസുകാരി അപ്പോൾ അവിടെ എത്തിയിരുന്നില്ലെങ്കിൽ -ട്രെയിനടിയിൽപ്പെട്ടാതെ രക്ഷപ്പെട്ട്​ യുവതി

ലഖ്​നോ: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അടിയിലേക്ക് വീഴാൻപോയ യുവതിയെ രക്ഷിച്ച്​ വനിത കോൺസ്റ്റബിൾ. ലഖ്​നോ റെയിൽവേ സ്​റ്റേഷനിലായിരുന്നു സംഭവം. റെയിൽവേ മന്ത്രാലയമാണ്​ കഴിഞ്ഞദിവസം ഔദ്യോഗിക ട്വിറ്ററിൽ ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോസ്റ്റ്​ ചെയ്​തത്​.

സ്​റ്റേഷനിൽ നിന്ന്​ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ്​ യുവതി നില തെറ്റി പ്ലാറ്റ്​ഫോമിലേക്ക്​ വീഴുന്നത്​. ട്രെയിനിന്‍റെ അടിയിലേക്ക് വീഴാൻ പോകുന്ന ഇവരെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ വിനീത കുമാരി തക്കസമ​യത്തെത്തി പിന്നോട്ട് വലിച്ചു രക്ഷിക്കുന്നതാണ്​ വിഡിയോയിലുള്ളത്​.

യുവതിക്കൊപ്പമുള്ളയാൾ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നുണ്ട്​്​. പിന്നാലെ കയറാൻ ശ്രമിക്കുന്ന യുവതിക്ക്​ അതിന്​ കഴിയുന്നില്ല. പ്ലാറ്റ്​​േഫാമിലേക്ക്​ വീണ അവർ ട്രെയിനിൽ നിന്ന്​ പിടിവിടാത്തതിനാൽ അൽപംദൂരം വലിച്ചിഴക്കപ്പെടുന്നുമുണ്ട്​. അ​േപ്പാളാണ്​ വിനീത കുമാരി ഓടിയെത്തി അവരെ രക്ഷിക്കുന്നത്​. ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പും വിഡിയോക്കൊപ്പം റെയിൽവേ മന്ത്രാലയം നൽകുന്നു.  

Tags:    
News Summary - Woman constable saves passenger from getting crushed by moving train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.