Posted On
date_range Updated On
date_range ഓട്ടോറിക്ഷയൊരു ആഡംബര കാറായാലോ? ആർ.പി.ജി ചെയർമാൻ ഹർഷ് ഗോയെങ്കയുടെ വീഡിയോ വൈറൽ
ഓട്ടോറിക്ഷയിൽ ആഡംബര കാർ. വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടാകും.വിന്റേജ് ടച്ചിൽ രൂപകൽപന ചെയ്ത ആഡംബര കാർ. ഒറ്റ നോട്ടത്തിൽ ആഡംബരമായ കാറായി തോന്നാം. എന്നാൽ ശരിക്കുമത് ഓട്ടോറിക്ഷയാണ്.
സാധാരണ നിരത്തുകളിൽ നാം കാണാറുള്ള ഓട്ടോറിക്ഷ. ഓട്ടോറിക്ഷയെ മനോഹരമായ ആഡംബര കാറിന്റെ രൂപ സാദൃശ്യത്തിൽ രൂപപെടുത്തിയിരിക്കുന്നു. മുന്നിൽ നിന്നും നോക്കിയാൽ സാധാരണ ഓട്ടോറിക്ഷ. എന്നാലോ പിന്നിലേക്ക് മൃദുലമായ ഇരിപ്പിടമുള്ള അതിമനോഹരമായി രൂപകൽപന ചെയ്ത കിടിലൻ വിന്റേജ് കാർ.
58 സെക്കന്റ് വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആർ.പി.ജി ചെയർമാൻ ഹർഷ് ഗോയെങ്കലിന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണിത് പ്രചരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.