Posted On
date_range Updated On
date_range ദിനോസറിനെ ആദ്യമായി കണ്ട രണ്ട് വയസുകാരിയുടെ പ്രതികരണം നോക്കൂ, വൈറലായി വിഡിയോ
കുട്ടികളുടെ വിഡിയോകൾക്കെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം ലഭിക്കാറുണ്ട്. അവർ വളർത്തുമൃഗങ്ങൾക്കൊപ്പം കളിക്കുന്നതോ, പാട്ടുപാടുന്നതോ, ഡാന്‍സ് കളിക്കുന്നതോ ആയ വിഡിയോകളെല്ലാം നിമിഷങ്ങൾക്കകം തന്നെ വൈറലാകാറുണ്ട്. ടെലിവിഷനിലൂടെ ദിനോസറിനെ ആദ്യമായി കാണുന്ന ഒരു പെൺകുട്ടിയുടെ പ്രതികരണമാണ് ഇപ്പോൾ നെറ്റിസൺസിന്‍റെ ഹൃദയം കീഴടക്കുന്നത്.
രണ്ട് വയസുള്ള പെൺകുട്ടി ടെലിവിഷനിലൂടെ ജുറാസിക് പാർക്ക് കാണുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്. സിനിമയിലെ ദിനോസർ രംഗം വരുമ്പോൾ അവൾ കൗതുകത്തോടെ വാ തുറന്നു നിൽക്കുന്നതും പരിഭ്രാന്തയായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതുമെല്ലാം ചിരിയോടെയല്ലാതെ കണ്ടുതീർക്കാനാവില്ല.
വിഡിയോ കാണാം
റെഡിറ്റിൽ r/MadeMeSmile എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോക്ക് നാലായിരത്തിലധികം പേർ അപ്‌വോട്ടുകളും നിരവധി അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.