താനെ: താനെയിലെ ഡോംബിവാലിയിൽ ഫ്‌ളാറ്റിന്‍റെ 13-ാം നിലയിൽ നിന്ന് വീണ രണ്ട് വയസ്സുകാരിക്ക് അത്ഭുത രക്ഷപ്പെടൽ. കുട്ടി മുകളിൽ നിന്ന് വീഴുന്നത് കണ്ടയാളുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോ കണ്ട നിരവധിപ്പേരാണ് കുട്ടിയെ രക്ഷിച്ച ഭാവേഷ് മാത്രെയെ അഭിനന്ദിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
കഴിഞ്ഞയാഴ്ച ദേവിചപാഡ പ്രദേശത്താണ് സംഭവം നടന്നതെന്നും കുട്ടിക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളതെന്നും അധികൃതർ അറിയിച്ചു. 13-ാം നിലയിലെ ബാൽക്കണിയിൽ കളിക്കുന്നതിനിടെ കുട്ടി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
വിഡിയോയിൽ, ഭാവേഷ് മാത്രെ കുട്ടിയെ പിടിക്കാൻ ഓടുന്നത് കാണാം. കുട്ടിയെ പൂർണമായി പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും, അദ്ദേഹത്തിന്‍റെ പ്രവൃത്തി വീഴ്ചയുടെ ആഘാതം കുറച്ചു. താൻ കെട്ടിടത്തിനരികിലൂടെ കടന്നുപോകുകയായിരുന്നുവെന്നും കുട്ടി വീഴുന്നത് കണ്ടപ്പോൾ രണ്ടാമതൊന്ന് ആലോചിച്ചില്ലെന്നും മത്രെ പറഞ്ഞു. ധീരതയെയും മനുഷ്യത്വത്തെയുംക്കാൾ മഹത്തായ ഒരു മതവുമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.