ജപ്പാനിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതിനിടെ അസ്വാഭാവിക പെരുമാറ്റവുമാ‍യി ട്രംപ്; പിന്നാലെ സോഷ്യൽമീഡിയയിൽ ട്രോളുകൾ

യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ജപ്പാൻ ഔദ്യോഗിക സന്ദർശന വേളയിൽ നടത്തിയ സന്ദർഭോചിതമല്ലാത്ത പെരുമാറ്റം വലി‍യ ട്രോളുകൾക്ക് വഴി വെച്ചിരിക്കുകയാണ്. തന്നെ സ്വാഗതം ചെയ്യുന്ന ജപ്പാന്‍റെ ആചാരപരമായ ചടങ്ങിൽ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ട്രംപിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചിരി പടർത്തി. മൂന്ന് ദിവസത്തെ ജപ്പാൻ സന്ദർശനത്തിനെത്തിയ ട്രംപ് ചൊവ്വാഴ്ച പ്രധാനമന്ത്രി സനേ തകെയ്ച്ചിക്കൊപ്പമാണ് സ്വാഗതം ചെയ്യുന്ന വേദിയിൽ പ്രവേശിച്ചത്.

Full View

ഗാർഡ് ഓണർ സ്വീകരിക്കുന്നതിനിടെ സല്യൂട്ട് നൽകാൻ കൈ ഉയർത്തിയ ട്രംപ് പെട്ടെന്ന് അത് പ്രോട്ടോക്കോളിലില്ലെന്നോർത്ത് കൈ പിൻവലിക്കുകയും അബദ്ധം പിണഞ്ഞെന്നോർത്ത് മുന്നോട്ട് നടക്കുകയും ചെയ്തു. എന്നാൽ തകെയ്ച്ചി ട്രംപിനെ തടഞ്ഞെങ്കിലും അദ്ദേഹം അത് ശ്രദ്ധിക്കാതെ മുന്നോട്ട് നടക്കുന്നതും എല്ലാം കൈയിൽ നിന്ന് പോയതു പോലുള്ള പെരുമാറ്റവും ദൃശ്യങ്ങളിൽ കാണാം. ഇവിടം കൊണ്ടൊന്നും തീർന്നില്ല ട്രംപിന്‍റെ അബദ്ധം. അടുത്ത നിമിഷം ഗാർഡ് ഡയസിലേക്കുള്ള വഴി കാണിച്ചു കൊടുക്കുമ്പോഴും അത് ശ്രദ്ധിക്കാതെ മുന്നോട്ട് ഒരൊറ്റ നടത്തമായിരുന്നു ട്രംപ്. പിന്നെ പ്രധാനമന്ത്രി ഒന്നു കൂടി പറഞ്ഞപ്പോഴാണ് ഡയസിലേക്കുള്ള വഴി ശ്രദ്ധിക്കുന്നത്.

ട്രംപിന്‍റെ അസ്വാഭാവിക പെരുമാറ്റം കണ്ട് പ്രസിഡന്‍റിന് ഇതെന്തു പറ്റിയെന്നാണ് അമേരിക്കക്കാർ സംശയിച്ചത്. ഇതിനു മുമ്പും ട്രംപിന്‍റെ ചില പെരുമാറ്റങ്ങൾ അദ്ദേഹത്തിന്‍റെ മാനസിക നിലയെ പറ്റി ചോദ്യങ്ങൾ ഉയർത്തിയിരുന്നു. അടുത്തിടെ ഒരു പോഡ് കാസ്റ്റിൽ ഒരു സൈക്കോളജിസ്റ്റ് ഇതെല്ലാം ഡിമെൻഷ്യയുടെ ലക്ഷണങ്ങളാണെന്ന് പറഞ്ഞിരുന്നു. എന്നാൽ വെറ്റ് ഹൗസ് ഇത് തള്ളിക്കളയുകയാണ് ഉണ്ടായത്.

Tags:    
News Summary - trump's japan visit gets trolls in social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.