Posted On
date_range Updated On
date_range വനിതാഡെലിവറി ഏജന്റുമാർക്ക് ആദരമർപ്പിക്കുന്ന ആമസോണിന്റെ മാതൃദിന പരസ്യം വൈറൽ
ഒരുകാലത്ത് പരസ്യങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്ന സ്റ്റീരിയോടൈപ്പുകളെ പ്രമുഖ ബ്രാൻഡുകൾ തന്നെ പൊളിച്ചെഴുതുകയാണ്. കാലത്തിനനസുരിച്ചുള്ള ഈ മാറ്റത്തെ ഇരു കൈയ്യും നീട്ടിയാണ് സമൂഹമാധ്യമങ്ങൾ സ്വീകരിക്കുന്നത്. മാതൃദിനത്തോട് അനുബന്ധിച്ച് ആമസോൺ പുറത്തിറക്കിയ പരസ്യമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്
ജോലിയും കുടുംബവും ഒരു പോലെ പരിപാലിക്കുന്ന വനിതാഡെലിവറി ഏജന്റുമാർക്ക് ആദരമർപ്പിക്കുന്നതാണ് ആമസോണിന്റെ പരസ്യം. 'വുമൺസ് വേൾഡ്' എന്ന ടൈറ്റിലോടെ പങ്കുവെച്ച വിഡിയോക്ക് വലിയ സ്വീകാര്യതയാണ് നെറ്റിസൺമാർക്കിടയിൽ ലഭിച്ചത്. സ്ത്രീകൾ പരസ്പരം പ്രചോദനം നൽകി ഉയരണമെന്നാണ് വിഡിയോക്ക് നെറ്റിസൺസിന്റെ കമന്‍റുകൾ. മെയ് എട്ടിനാണ് മാതൃദിനം ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.