'ജെൻ സി ബ്രേക്ക് അപ്പായാൽ ലീവ് എടുക്കും, മിലേനിയൽസ് വാഷ് റൂമിൽ പോയി കരയും'; സോഷ്യൽ മീഡിയയിൽ ചർച്ചയായി ബ്രേക്ക് അപ്പ് ലീവ് ആപ്ലിക്കേഷൻ

ജെൻ സി തലമുറ വ്യക്തി ജീവിതവും പ്രൊഫഷനൽ ജീവിതവും കൈകാര്യം ചെയ്യുന്ന രീതി പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ച‍യായിട്ടുണ്ട്. ഇത്തരത്തിൽ ഗുരുഗ്രാമിൽ നിന്നുള്ള ഒരു കമ്പനി സി.ഇ.ഒ ജസ് വീർ സിങ് പങ്ക് വെച്ച തന്‍റെ ജീവനക്കാരന്‍റെ ലീവ് അപേക്ഷയുടെ മെയിലിന്‍റെ സ്ക്രീൻ ഷോർട്ട് ഏറെ ചിന്തിപ്പിക്കുകയാണ്. ജെൻ സി ഫിൽറ്റർ ഉപയോഗിക്കാറില്ല എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇത് പങ്ക് വെച്ചത്.

താൻ അടുത്തിടെ ബ്രേക്ക് അപ്പ് ആയെന്നും ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാത്തതിനാൽ ചെറിയൊരു ഇടവേള വേണമെന്നുമാണ് മെയിലിലുള്ളത്. തനിക്ക് ഇത് വരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും സത്യസന്ധമായ ലീവ് ആപ്ലിക്കേഷൻ എന്നാണ് ഇതിനെ സിങ് വിശേഷിപ്പിക്കുന്നത്.

സിങിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് ജെൻ സി തലമുറയിലെ വർക് കൾച്ചറിനെകുറിച്ചുള്ള ചർച്ചകൾക്ക് വഴി വെച്ചു. എന്നിട്ട് ലീവ് നൽകിയോ എന്ന് പോസ്റ്റിന് താഴെ വന്ന ചോദ്യങ്ങൾക്ക് അപ്പോൾ തന്നെ നൽകിയെന്നും സിങ് മറുപടി നൽകി.

ജീവനക്കാരന്‍റെ മാനസിക സ്ഥിതി കണക്കിലെടുത്ത് അവധി നൽകിയ ബോസിനെ സോഷ്യൽ മീഡിയ അനുമോദിച്ചു. 'ജെൻ സി ബ്രേക്ക് അപ്പായാൽ ലീവ് എടുക്കും. മിലേനിയൽസ് വിഷമം വന്നാൽ വാഷ് റൂമിൽ പോയി കരയും.' തമാശ രൂപേണ ഒരാൾ പോസ്റ്റിന് താഴെ കുറിച്ചു. 

Tags:    
News Summary - social media post about break up leave application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.