നീന്തൽ പരീക്ഷ ഓൺലൈനായി നടത്തുമെന്ന് ഷാങ്ഹായ് സർവ്വകലാശാല ! ബാത്ത്ടബ്ബിൽ ചാടണോയെന്ന് വിദ്യാർഥികൾ

ബീജിങ്: വിദ്യാർഥികൾക്കുള്ള നീന്തൽ പരീക്ഷ ഓൺെെലനായി നടത്താനുള്ള വിചിത്ര തീരുമാനവുമായി ചൈനയിലെ ഷാങ്ഹായ് സർവ്വകലാശാല. ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ വിദ്യാർഥികളോട് നീന്തൽ പരീക്ഷയിൽ ഒാൺലൈനായി പങ്കെടുക്കണമെന്നാണ് ഉത്തരവ്. ബിരുദം നേടുന്നതിന് മുമ്പ് 50 മീറ്റർ നീന്തൽ പരീക്ഷ പൂർത്തിയാക്കണമെന്നാണ് സർവ്വകലാശാലയുടെ ചട്ടം. ചൈനയിലെ മറ്റ് ചില സർവ്വകലാശാലകളിലും സമാന നിയമം ഉണ്ട്. നീന്തൽ പരീക്ഷയിൽ പങ്കെടുക്കുന്നതോടെ ഇത് ആജീവനാന്ത െെനപുണ്യമായി കണക്കാക്കുകയും ശാരീരിക ക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്നതിനാലാണ് സർവ്വകലാശാലകൾ നീന്തൽ പ്രോത്സാഹിപ്പിക്കുന്നത്.

എന്നാൽ, ഏപ്രിൽ ഒന്ന് മുതൽ ഷാങ്ഹായ് കോവിഡ് ലോക്ഡൗണിലാണ്. അതിനാൽ സർവ്വകലാശാലയിലെ നീന്തൽകുളം അടച്ചിട്ടുമുണ്ട്. മെയ് 15ന് വന്ന സർവ്വകലാശാല അറിയിപ്പ് ഇങ്ങനെ, 'കോവിഡ്-19 ലോക്ക്ഡൗൺ ആയതിനാൽ സർവകലാശാലയിലെ നീന്തൽക്കുളം ഉൾപ്പെടെ ക്ലാസുകളും മറ്റ് സൗകര്യങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ബിരുദം നേടുന്നതിന്‍റെ മുന്നോടിയായി വിദ്യാർഥികൾക്കായി ഞങ്ങൾ നീന്തൽ പരീക്ഷ ഓൺലൈനായി നടത്താൻ തീരുമാനിച്ചു. ഓൺെെലൻ നീന്തൽ പരീക്ഷയിൽ പങ്കെടുക്കാൻ സർവ്വകലാശാലയുടെ വെബ്െെസറ്റിൽ ലോഗ് ഇൻ ചെയ്ത് ഓൺലൈൻ ചോദ്യാവലിക്ക് ഉത്തരം നൽകുകയും വേണം'.

സർവ്വകലാശാലയുടെ തീരുമാനം വന്നതോടെ ട്രാളുകളും പരിഹാസവും കൊണ്ട് സമൂഹമാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്. 'കുളിമുറിയിലെ ബാത്ത്ടബ്ബിൽ നീന്തിയാണോ പരീക്ഷയിൽ ഓൺലൈനായി പങ്കെടുക്കേണ്ടത്' എന്നാണ് വിദ്യാർഥികളുടെ ചോദ്യം. ചൈനീസ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ വെയ്ബോയിൽ പലതരത്തിലുള്ള കമന്‍റുകളാണ് സർവ്വകലാശാലയെ കളിയാക്കി വരുന്നത്. 'വെള്ളം തൊടാതെയുള്ള നീന്തൽ ബഹുരസമായിരിക്കും, ആഹാ ഉജ്ജ്വലമായ ആശയം' എന്നാണ് ഒരു കമന്‍റ്. ഒരു ടിക് ടോക്കർ നീന്തൽ കണ്ണടയും തൊപ്പിയും ധരിച്ച് തന്‍റെ കിടക്കയിലേക്ക് ചാടുന്ന വീഡിയോയും പങ്ക് വെച്ചു.

Tags:    
News Summary - Shanghai university tells students to take swimming test 'online'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.