Posted On
date_range Updated On
date_range മൂന്നു സെക്കൻഡിനുള്ളിൽ ഇംഗ്ലീഷ് അക്ഷരമാല തിരിച്ചെഴുതി ഗിന്നസ് റെക്കോഡ് നേടി ഹൈദരാബാദ് സ്വദേശി
ഹൈദരാബാദ്: മൂന്ന് സെക്കൻഡിനുള്ളിൽ ഇംഗ്ലീഷ് അക്ഷരമാല വിപരീത ക്രമത്തിൽ ടൈപ്പ് ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഹൈദരാബാദ് സ്വദേശി. വെറും 2.88 സെക്കൻഡിനുള്ളിൽ ഇംഗ്ലീഷ് അക്ഷരമാല വിപരീത ക്രമത്തിൽ ടൈപ്പ് ചെയ്താണ് എസ്.കെ. അഷ്റഫ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. ഇതിന്റെ വിഡിയോയും അഷ്റഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. അവിശ്വസനീയമായ റെക്കോഡ് ആണിതെന്നാണ് ഒരാൾ കുറിച്ചത്.
ഇന്ത്യ തുടക്കക്കാർക്കുള്ളതല്ലെന്ന് മറ്റൊരാൾ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.