സിപ് ലൈനിൽ ചീറിപ്പാഞ്ഞ ബാലന് സ്റ്റോപ്പിട്ട് കാട്ടിലെ 'ബിഗ്ബി'; വിഡിയോ വൈറൽ

കോസ്റ്റ റീക്കയിലാണ് സംഭവം നടന്നത്. അവിടുത്തെ ഒരു റൈൻ ഫോറസ്റ്റിൽ വിനോദ സഞ്ചാരികൾക്കായി ഒരുക്കിയ സാഹസിക ഇനമായ സിപ് ലൈൻ റൈഡിനിടെയാണ് അപകടം നടന്നത്. അതിവേഗതയിൽ സിപ് ലൈനിലൂടെ പോവുകയായിരുന്ന ബാലൻ വനത്തിലെ പ്രധാന ജീവികളിലൊന്നായ സ്ലോത്തിനെ ശക്തമായി ഇടിച്ച് നിൽക്കുന്നതായാണ് ദൃശ്യത്തിലുള്ളത്. 

കുട്ടിയെ സിപ് ലൈനിലൂടെ പിന്തുടരുകയായിരുന്നു ആളുടെ ഹെൽമെറ്റിൽ പതിപ്പിച്ച കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വളരെ പതുക്കെ 'സ്ലോ മോഷനിൽ' സഞ്ചരിക്കുന്ന സ്ലോത്ത് ഇരുവരുടെയും സാഹസിക യാത്ര മുടക്കിയെന്ന് പറയാം. സ്ലോത്ത് സിപ് ലൈനിന്റെ അറ്റത്ത് എത്തുമ്പോഴേക്കും ദിവസങ്ങളെടുക്കുന്നതിനാൽ നിങ്ങളെ കാത്തിരിക്കുന്നത് വളരെ നീണ്ട യാത്രയാണെന്നും വിഡിയോക്ക് താഴെ ഒരാൾ കമന്റ് ചെയ്തു. 

ശക്തമായ ഇടിയാണ് കിട്ടിയതെങ്കിലും അപകടത്തിന് ശേഷം സ്ലോത്ത് അതിന്റെ പാട്ടിന് പോയി. അതേസമയം, വിഡിയോക്ക് താഴെ അശ്രദ്ധമായി സിപ് ലൈൻ റൈഡ് നടത്തിയതിന് കുട്ടിക്കും രക്ഷിതാവിനുമെതിരെ ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ബ്രേക്കിങ് സംവിധാനമുണ്ടായിട്ടും അത് ഉപയോഗിക്കാതെ മിണ്ടാപ്രാണിയെ വേദനിപ്പിച്ചതിന് മൃഗസ്നേഹികളും രംഗത്തെത്തി. 


Tags:    
News Summary - Recklessly speeding kid crashes into sloth on zip line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.