'എം.ജി അണ്ണ​െൻറ ബ്ലാക്​ ഡയമണ്ടും പിഷാരടിയുടെ അസൂയയും'; മോൺസ​െൻറ 'പി.ആർ' വീഡിയോ വൈറൽ

പുരാവസ്​തുക്കളുടെ പേരിൽ തട്ടിപ്പ്​ നടത്തി കുപ്രസിദ്ധനായ മോൺസൺ മാവുങ്കലിനെ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോക്കിടെ പരാമർശിക്കുന്ന വീഡിയോ വൈറൽ. ഗായകൻ എം.ജി .​ശ്രീകുമാർ, നടനും സംവിധായകനുമായ രമേഷ്​ പിഷാരടി, ഗായിക അനുരാധ ശ്രീരാം, വാദ്യകലാകാരൻ സ്​റ്റീഫൻ ദേവസ്സി എന്നിവരാണ്​ വീഡിയോയിലുള്ളത്​. ഗായകൻ എം.ജി ശ്രീകുമാർ ഇട്ടിരുന്ന മോതിര​െത്തചൊല്ലിയാണ് വീഡിയോയിലെ ചർച്ച പുരോഗമിക്കുന്നത്​.


മോതിരം എന്താണെന്നും എവിടെന്നാണെന്നുമുള്ള രമേഷ്​ പിഷാരടിയുടെ ചോദ്യത്തിന്​ ഇത്​ സുഹൃത്തായ മോൺസൺ തന്നതാണെന്നും സംഗതി ബ്ലാക്​ ഡയമണ്ടാണെന്നുമാണ്​ ശ്രീകുമാർ പറയുന്നത്​. മറ്റുള്ളവരും അതിനെ പിന്തുണക്കുന്നുണ്ട്​. തൽക്കാലം ഉപയോഗിക്കാൻ തന്നതാണെന്നും ഇത്​ തിരിച്ചുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾക്കും ഇതുപോലൊരു സുഹൃത്ത്​ ഉണ്ടായിരുന്നെങ്കിൽ എന്നാണ്​ അപ്പോൾ പിഷാരടി പറയുന്നത്​. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​. ഇതിനുപിന്നാലെ ശ്രീകുമാറിനെ അനുകുലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത്​ എത്തി.


റിയാലിറ്റി ഷോയിൽ നടന്നത്​ നാടകമായിരുന്നെന്നും എം.ജി ശ്രീകുമാർ അതി​െൻറ ഭാഗമായിരുന്നെന്നും ഒരുകൂട്ടർ പറയുന്നു. എന്നാൽ മോന്‍സനെ കണ്ടിട്ടുപോലുമില്ലാത്ത ശ്രീകുമാറിനെകൊണ്ട് നാടകം കളിപ്പിച്ചതാണെന്നും വാദിക്കുന്നവരുണ്ട്​.​ ചാനലിലെ നിക്ഷേപകനായ മോൺസ​െൻറ ആവശ്യപ്രകാരമായിരുന്നു ഇതെന്നാണ്​ ഇക്കൂട്ടർ പറയുന്നത്​.


Tags:    
News Summary - monson mavunkal fake antique scam case viral video of mg sreekumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.