Posted On
date_range Updated On
date_range പതുങ്ങിയെത്തി വീട്ടുമുറ്റത്ത് ഉറങ്ങികിടന്ന നായെ കടിച്ചെടുത്ത് പുലി; െഞട്ടിക്കുന്ന വിഡിയോ
മുംബൈ: രാത്രിയിൽ പതുങ്ങിയെത്തി വീട്ടുമുറ്റത്ത് ഉറങ്ങികിടന്ന വളർത്തുനായെ കടിച്ചെടുത്ത് പോകുന്ന പുലിയുടെ ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ട്ര നാസിക്കിലെ ബൂസെ ഗ്രാമത്തിലാണ് സംഭവം.
പുലിയുടെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞു. വീട്ടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്നു നായ്. പതുങ്ങിയെത്തിയ പുലി കമ്പിവേലി ചാടിക്കടന്ന് നായുടെ കഴുത്തിൽ കടിച്ചെടുക്കുകയായിരുന്നു. കടിച്ചെടുത്ത നായുമായി നടന്നുപോകുന്നതും വിഡിയോയിൽ കാണാം.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വീട്ടുടമസ്ഥർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. നിരവധിപേരാണ് ഇതിനോടകം വിഡിയോ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.