മുത്തശ്ശി ലാപ്​ടോപ്​ പഠിച്ചു, പത്രം വായിക്കാൻ; കൈയ്യടിച്ച്​ സമൂഹമാധ്യമങ്ങൾ

തൃശൂർ: പുതുതലമുറ പത്രമാധ്യമങ്ങൾ വായിക്കാൻ താൽപര്യപ്പെടാത്ത ഇക്കാലത്ത്​ പഴയ തലമുറ ഇന്നും അച്ചടി മാധ്യമങ്ങളെ നെഞ്ചിലേറ്റുന്നുണ്ട്​. വീട്ടിൽ പത്രം വരുത്തുന്നത്​ നിർത്തിയതിനാൽ 'ഓൺലൈനാകാൻ' തീരുമാനിച്ച മേരി മാത്യൂസെന്ന 90 കാരിയാണ്​ ഇപ്പോൾ ഇൻറർനെറ്റിലെ താരം.

90ാം വയസിൽ ലാപ്​ടോപിലൂടെ പത്രം വായിക്കാൻ ശ്രമിക്കുന്ന മുത്തശ്ശിയുടെ ചിത്രം കൊച്ചുമകനായ അരുൺ തോമസാണ് സമൂഹമാധ്യമമായ​ റെഡ്ഡിറ്റിൽ പങ്കുവെച്ചത്​. 1930കളിൽ ജനിച്ച മേരി പത്രങ്ങളിലും മാസികളിലും കൂടിയാണ് വാർത്തകൾ അറിഞ്ഞിരുന്നത്. ഇപ്പോൾ പത്രവായന മുടങ്ങാതിരിക്കാൻ ലാപ്​ടോപിൽ ഇ -പേപ്പർ വായിക്കുന്ന അവരുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടിയെടുത്തു.

'എൻെറ മുത്തശ്ശി പത്രം വായിക്ക​ുന്നതിനായി ലാപ്​ടോപ്​ ഉപയോഗിക്കാൻ പഠിക്കുകയാണ്​. മാറ്റങ്ങൾ മനസിലാക്കാനും അത്​ സ്വീകരിക്കാനും അവർ കാണിച്ച താൽപര്യത്തെ അഭിനന്ദിച്ചേ മതിയാകൂ' -മൂന്ന്​ ചിത്രങ്ങൾ പങ്കുവെച്ച്​ അരുൺ റെഡ്ഡിറ്റിൽ കുറിച്ചു.


ചിത്രം നിമിഷ നേരങ്ങൾ കൊണ്ട്​ വൈറലായി. 8000 അപ്​വോട്ടുകളാണ്​ ചിത്രത്തിന്​ ലഭിച്ചത്​. മേരി മാത്യൂസിനെ അഭിനന്ദിച്ച്​ നിരവധിയാളുകൾ കമൻറ്​ രേഖപ്പെടുത്തുന്നുണ്ട്​. ഉപയോഗം എളുപ്പമാക്കാനായി മേരി മാത്യൂസിന്​ ഒരു ഐ പാഡോ ടാബ്​ലറ്റോ വാങ്ങി നൽകാൻ അരുണിനോട്​ ആവശ്യപ്പെടുന്നവരുമുണ്ട്​.

ഇ-പേപ്പർ വായിക്കുന്നതിനേക്കാൾ പത്രം വായിക്കാനാണ്​ മുത്തശ്ശി ഇഷ്​ടപ്പെടുന്നതെന്നും എല്ലാ കാര്യങ്ങളും അവർ അതിവേഗം മനസിലാക്കിയെടുക്കുന്നുവെന്നും അരുൺ കമൻറിലൂടെ മറുപടി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.