കൊടുങ്കാറ്റ് പോലെ 'ജെറ്റ് ബ്ലാസ്റ്റ്'; വിമാനത്തിനരികെ ചിതറിയോടി കാഴ്ചക്കാർ -വൈറൽ വിഡിയോ

കൂറ്റൻ വിമാനത്തെ വായുവിലൂടെ പറപ്പിക്കുന്ന അതിന്‍റെ എൻജിന് എത്രത്തോളം കരുത്തുണ്ടാകുമെന്ന് ആലോചിച്ചിട്ടുണ്ടോ? ആ എൻജിനിൽ നിന്നുണ്ടാകുന്ന വായുവിന്‍റെ പുറന്തള്ളലിനോ. 'ജെറ്റ് ബ്ലാസ്റ്റി'ന്‍റെ കരുത്ത് എത്രത്തോളമാണെന്ന് വ്യക്തമാക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വിമാനത്താവളത്തിന്‍റെ റൺവേക്കരികിലായി നിൽക്കുന്ന ഒരുകൂട്ടം ആളുകളെയാണ് വിഡിയോയിൽ കാണുന്നത്. റൺവേയിലൂടെ പതിയെ വരുന്ന വിമാനം യു-ടേൺ എടുത്ത് പുറപ്പെടാൻ തയാറാകുകയാണ്.

എൻജിൻ അതിന്‍റെ ശക്തിയിൽ പ്രവർത്തിച്ചുതുടങ്ങിയതും ജെറ്റ് ബ്ലാസ്റ്റ് താങ്ങാനാവാതെ ചുറ്റുമുള്ളവർ രക്ഷതേടി പായുകയാണ്. കൊടുങ്കാറ്റിന് സമാനമായ രീതിയിൽ വായുവിന്‍റെ പുറന്തള്ളലാണ് ജെറ്റ് എൻജിനിൽ നിന്നുണ്ടായത്. പലരും പിടിച്ചുനിൽക്കാനാകാതെ നിലത്ത് വീഴുന്നുമുണ്ട്.

വിഡിയോ കാണാം... 


Tags:    
News Summary - Ever Imagined How Powerful Jet Blast Is? Watch This Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.