Posted On
date_range Updated On
date_range കുടുംബം ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ സീലിങ് ഫാൻ നിലംപതിച്ചു; പിന്നീട് സംഭവിച്ചത് -VIDEO
ഹാനോയ് (വിയറ്റ്നാം): കുടുംബന്തരീക്ഷത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തങ്ങളിൽ ഒന്നാണ് ഒന്നിച്ചിരുന്നുള്ള അത്താഴം. ഒരുമിച്ച് അത്താഴം കഴിക്കുന്നതിനിടെ വിയറ്റ്നാമീസ് കുടുംബം സാക്ഷ്യം വഹിച്ച മറക്കാനാകാത്ത അനുഭവമാണ് ഇന്‍റർനെറ്റിൽ വൈറലാകുന്നത്.
നിലത്ത് പായ വിരിച്ചായിരുന്നു കുടുംബത്തിലെ ആറുപേർ വട്ടത്തിലിരുന്ന് ഭക്ഷണം കഴിച്ചത്. അവർ പരസ്പരം സംസാരിക്കുന്നുമുണ്ട്. പെട്ടന്ന് കുട്ടികളിൽ ഒരാൾ ശബ്ദംകേട്ട് ചുറ്റുംനോക്കുന്നതിനിടെ സീലിങ്ഫാൻ നിലംപതിച്ചു. കുഞ്ഞിന്‍റെ സമീപത്തിരിക്കുന്ന രണ്ടുപേരുടെ മടിയിലേക്കാണ് ഫാൻ വന്ന് പതിച്ചത്.
സംഭവം നടന്നയുടൻ അമ്മ ഓടിച്ചെന്ന് കുഞ്ഞിനെ കെട്ടിപ്പിടിച്ചു. ബാക്കിയുള്ളവർ സംഭവം കണ്ട ഞെട്ടലിലായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വിയറ്റ്നാമിലെ ബാക് നനിൽ ജൂലൈ എട്ടിനായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.