അനുദിനം മാറിമറിയുകയാണ് ഫാഷൻ ലോകം. തങ്ങൾക്കിഷ്ടമുള്ളവ മാലയായും കമ്മലായും ധരിക്കാൻ ആർക്കും മടിയുമില്ല. എന്നാൽ ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ ബോട്ടിക വെനീറ്റയെ സമൂഹമാധ്യമങ്ങളിൽ ട്രോളികൊല്ലുന്നതിന് കാരണം ഇത്തരത്തിലൊരു നെക്ലേസാണ്.
നെക്ലേസ് കണ്ടാൽ ആരും അമ്പരക്കും. വിലക്കേട്ടാൽ ഞെട്ടുകയും ചെയ്യും. കാരണം വീട്ടിലെ ടെലിഫോൺ കേബ്ൾ മുറിച്ച് മാലയാക്കിയതാണെന്നേ ഒറ്റയടിക്ക് തോന്നൂ. എന്നിട്ട് വിലയോ 2000 യു.എസ് ഡോളറും. അതായത് 1,45,189 രൂപ.
ചുരുണ്ടുകൂടിയിരിക്കുന്ന ടെലിഫോൺ കേബ്ൾ പല നിറത്തിലുള്ളത് മാലയാക്കിയിരിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ നിറയുന്ന േട്രാളുകൾ. പ്രമുഖ ഇൻസ്റ്റഗ്രാം പേജായ ഡയറ്റ് പ്രാഡയാണ് ആദ്യം മാലയുടെയും ടെലിഫോൺ കേബ്ളിന്റെയും സാമ്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഒന്നരലക്ഷം രൂപയുടെ നെക്ലേസിന്റെയും 362 രൂപയുടെ ടെലിഫോൺ കേബ്ളിന്റെയും ചിത്രങ്ങൾ കാണിച്ചായിരുന്നു താരതമ്യം.
ഈ ചിത്രം ബോട്ടിക വെനീറ്റയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കുകയും ചെയ്തു. ഇതോടെ നിരവധി പേർ കമന്‍റുകളും ട്രോളുകളുമായെത്തുകയായിരുന്നു. ടെലിഫോൺ കേബ്ൾപോലെ തോന്നുന്ന ഈ നെക്ലേസാണോ ഇത്രയും ഉയർന്ന വിലക്ക് വിൽക്കുന്നതെന്നായിരുന്നു നെറ്റിസൺസ് ഉയർത്തിയ ചോദ്യം.
എന്നാൽ ബോട്ടിക വെനീറ്റയുടെ ഈ നെക്േലസ് ചില്ലറക്കാരനല്ല. ഇനാമൽഡ് സ്റ്റെർലിങ് സിൽവർ ഉപയോഗിച്ചാണ് ഇവയുടെ നിർമാണം. മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് പച്ച, നീല, വെള്ള നിറങ്ങളിൽ ഇവ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.