കാൻസറിനെതിരെ പോരാടുന്ന അമ്മക്ക് പിന്തുണയുമായി തല മൊട്ടയടിച്ചു; ബാർബറായ യുവാവിന്റെ വിഡിയോ വൈറൽ

ക്യാൻസറിനെതിരെ പോരാടുന്നത് എളുപ്പമല്ല, അത് കഠിനമായ പ്രക്രിയയാണ്. രോഗം ബാധിച്ച ആളുകൾക്ക് മറ്റുള്ളവരുടെ നിരന്തരമായ പിന്തുണയും അനുകമ്പയും ലഭിക്കേണ്ടതുണ്ട്. ഇവിടെ ഇതാ, കാൻസർ ബാധിതയായ മാതാവിന്റെ തലമുടി ഷേവ് ചെയ്യുന്ന ഒരു ബാർബറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ബാർബറായ യുവാവ് താൻ ജോലി ചെയ്യുന്ന സലൂണിൽ ആദ്യം അമ്മയുടെ മുടി ഷേവ് ചെയ്യുന്നു. അത് പൂർത്തിയാകും മുൻപ് അമ്മയെ മുന്നിലിരുത്തി അവർ കാൺകെ കണ്ണാടിയിൽ നോക്കി സ്വന്തം തലമൊട്ടയടിക്കുന്നു. ഇതായിരുന്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ. ഗുൽഹെർ മഗൽഹെസ് എന്ന ബ്രസീലുകാരനാണ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം അമ്മയുടെ മകന്റെയും സ്നേഹം സമൂഹമാധ്യമ ലോകം ഏറ്റെടുത്തു. 48.4 മില്യൺ വ്യൂസും, 3.8 മില്യൺ ലൈക്കുമാണ് ഇൻസ്റ്റഗ്രാമിൽ ഇതിനകം നേടിയത്.Barber Shaves His Head To Support Mother Fighting Cancer, Internet Reacts

Tags:    
News Summary - Barber Shaves His Head To Support Mother Fighting Cancer, Internet Reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.