Posted On
date_range Updated On
date_range മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ കുഴഞ്ഞുവീണു; സി.പി.ആർ നൽകി ജീവൻ രക്ഷിച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ
ഡൽഹി: മെട്രോ സ്റ്റേഷനിൽ കുഴഞ്ഞുവീണയാൾക്ക് സി.പി.ആർ നൽകി ജീവൻ രക്ഷിച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ. ഡൽഹി മെട്രോ സ്റ്റേഷനിലാണ് സംഭവം. 58കാരനായ യാത്രികൻ കുഴഞ്ഞുവീഴുകയായിരുന്നു.
ഇത് ശ്രദ്ധയിൽപെട്ട സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ ഉത്തംകുമാർ ഉടനെത്തി വീണുകിടന്നയാൾക്ക് സി.പി.ആർ നൽകുകയായിരുന്നു.സി.പി.ആർ നൽകിയ ഉടൻ ഉത്തംകുമാർ അയാളെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.