'എന്റെ ഇംഗ്ലീഷ് അഞ്ച് മിനിറ്റുകൊണ്ട്​ തീരും'; വൈറലായി അഫ്ഗാൻ നായക​െൻറ വാർത്താസമ്മേളന വിഡിയോ

അഫ്ഗാനിസ്ഥാന്‍ നായകൻ മുഹമ്മദ് നബി ടി20 ലോകകപ്പിനിടെയുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതി​െൻറ രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്‌കോട്ട്‌ലന്റിനെതിരെ നടന്ന മത്സരത്തിലെ വിജയത്തിന്​ ശേഷം മാധ്യമങ്ങളെ കാണാനെത്തിയതായിരുന്നു നബി.

വാർത്താ സമ്മേളനത്തിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നതി​െൻറ ബുദ്ധിമുട്ട്​ മാധ്യമപ്രവർത്തകരോട്​ തമാശരൂപേണ പങ്കുവെക്കുകയായിരുന്നു താരം. 'ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണിത്' എന്ന്​ പറഞ്ഞുകൊണ്ടായിരുന്നു അഫ്ഗാൻ നായകൻ മീഡിയ റൂമിലേക്ക് കയറിവന്നത്​. 'എത്ര ചോദ്യങ്ങളുണ്ട്' എന്നായിരുന്നു അടുത്ത സംശയം. എന്നാൽ, 'അഞ്ചു മിനിറ്റിനുള്ളില്‍ തന്റെ ഇംഗ്ലീഷ് തീരുമെന്ന്​' നബി തമാശയായി പറഞ്ഞു. ഇതോടെ മീഡിയാ റൂമില്‍ കൂട്ടച്ചിരിയായി.

Tags:    
News Summary - Afghanistan captain Mohammad Nabis press conference video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.