Posted On
date_range Updated On
date_range രാമായണത്തിൽ നിന്ന് പ്രചോദനം; സ്വന്തം തൊലി കൊണ്ട് അമ്മയ്ക്ക് ചെരുപ്പ് നിർമ്മിച്ച് നൽകി മകൻ
ഭോപ്പാൽ: പുത്രസ്നേഹത്തിന്റെ ഹൃദയസ്പർശിയായ കാഴ്ചയാണ് മധ്യപ്രദേശിലെ ഉജ്ജയിൽ നിന്നും കാണാൻ കഴിയുന്നത് . സ്വന്തം തൊലി കൊണ്ട് അമ്മയ്ക്ക് ചെരുപ്പ് നിർമിച്ചു നല്കിയിരിക്കുകയാണ് റൗണക് ഗുർജാർ എന്ന യുവാവ്.
ഒരു മതപരമായ ചടങ്ങിനിടെയാണ് റൗണക് അമ്മയ്ക്ക് ഈ അതുല്യ സമ്മാനം നൽകിയത്. താൻ സ്ഥിരമായി രാമായണം വായിക്കുന്ന ആളാണെന്നും രാമനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ ഇത്തരം ഒരു പ്രവർത്തി ചെയ്തതെന്നും റൗണക് പറയുന്നു. രാമൻ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. തന്റെ തൊലികൊണ്ട് അമ്മയ്ക്ക് ചെരുപ്പ് നിർമിച്ചു നൽകിയാൽ മതിയാകില്ലെന്ന് രാമൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും റൗണക് പറയുന്നു. മക്കളുടെ സ്വർഗ്ഗം മാതാപിതാക്കളുടെ കാലിനു ചുവട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.