ഹിന്ദുമതം ഉണ്ടായത് 1950ൽ, വേദങ്ങളിൽ ഹിന്ദുവില്ല, രാമരാജ്യത്തിൽ ശൂദ്രന് ദൈവാധികാരമില്ല -സി.പി.എം നേതാവ് അനിൽകുമാർ

കോട്ടയം: ഹിന്ദുമതം ഉണ്ടായത് 1950 ജനുവരി 26നാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.. കെ. അനിൽകുമാർ. അതിനു മുമ്പ് ഹിന്ദുമതം ഉണ്ടോ എന്നും ആരാണ് ഹിന്ദുവെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം മന്ത്രി വി.എൻ. വാസവൻ ശബരിമലയിലെത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഹിന്ദുമതം ഉണ്ടായത് 1950ജനു: 26ന്. നമ്മുടെ രാജ്യം റിപ്പബ്ലിക്ക് അയതോടെയാണ്. അതിനു മുമ്പ് ഹിന്ദുമതം ഉണ്ടോ? ആരാണു് ഹിന്ദു? ഏതു പുസ്തകത്തിൽ അതു പറയുന്നുണ്ട്. വേദങ്ങളിൽ ഹിന്ദുവില്ല. ഉപനിഷത്തും സ്മൃതികളും ബ്രാഹ്മണങ്ങളും ഹിന്ദുവാരാണെന്ന് പറഞ്ഞിട്ടില്ല. അത് ചാതുർവർണ്യം മാത്രമേ ഉറപ്പിക്കുന്നുള്ളൂ’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

കമ്മ്യൂണിസ്റ്റുകാരെ തൊഴാൻ പഠിപ്പിക്കുന്ന വ്യാജ ഭക്തൻമാരോട്..

ഹിന്ദുമതം ഉണ്ടായത് 1950ജനു: 26ന്. നമ്മുടെ രാജ്യം റിപ്പബ്ലിക്ക് അയതോടെയാണ്. അതിനു മുമ്പ് ഹിന്ദുമതം ഉണ്ടോ? ആരാണ് ഹിന്ദു?

ഏതു പുസ്തകത്തിൽ അതു പറയുന്നുണ്ട്. വേദങ്ങളിൽ ഹിന്ദു വില്ല. ഉപനിഷത്തും സ്മൃതികളും ബ്രാഹ്മണങ്ങളും ഹിന്ദുവാരാണെന്ന് പറഞ്ഞിട്ടില്ല. അത് ചാതുർവർണ്യം മാത്രമേ ഉറപ്പിക്കുന്നുള്ളു..

ദൈവത്തെ തപസ്സു ചെയ്തതിന് ശൂദ്രന്റെ തലയറുത്തു: വാൽമീകിയാണത് പറഞ്ഞത്.

ശംബൂകന്റെ തലയറുത്തത് ശ്രീരാമരാജാവ്.

രാമരാജ്യത്തിൽ ശൂദ്രന് ദൈവാധികാരമില്ല.

1936 നവം.17

തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനം ..

പക്ഷെ ക്ഷേത്രത്തിലേക്ക് ധൈര്യമായി ആരും പോയില്ല. ആർ.എസ്.എസ് ഒരു പിന്നാക്ക ജാതിക്കാരനേയും ക്ഷേത്രത്തിൽ കടത്താൻ വന്നില്ല.

ചക്കാല നായർക്ക് രാമായണം വായിക്കാൻ പറ്റില്ല. പക്ഷെ അയാൾ അതു ചെയ്തു .. തുഞ്ചത്ത് രാമാനുജൻ: കിളിപ്പാട്ട്: കിളിക്ക് ജാതിയില്ല. അതിനാൽ രാമായണം കിളിപ്പാട്ടുണ്ടായി..

പിന്നോക്ക ജാതിക്കാരെ തൊഴാൻ പഠിപ്പിച്ചത് ആർ.എസ്.എസ് ആണോ?

പി. കൃഷ്ണപിള്ള ഗുരുവായൂരിൽ മണിയടിച്ചു തൊഴുതു. പിന്നോക്കക്കാരന് ആരാധന വിലക്കപ്പെട്ടാൽ കമ്മ്യൂണിസ്റ്റുകാരൻ

മണിയടിച്ചു തൊഴും.. പുറത്തടി കിട്ടിയാലും കമ്മ്യൂണിസ്റ്റുകാർ നടയിൽ കാവൽ നില്ക്കും..

അത് വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കാൻ വേണ്ടി:

മുസ്‍ലിം പള്ളികൾ പടുതയിട്ടു മറക്കുന്ന ഒരു ഇന്ത്യയാണിത്.

വിദ്യാർത്ഥിനികൾക്ക് തല മറക്കാൻ സ്വാതന്ത്ര്യമില്ല എന്നു വാദിക്കുന്നവർ മുസ്‍ലിം പള്ളികൾ പടുതയിട്ടു മറയ്ക്കാൻ

നിർബന്ധിക്കുന്നു. അത് ക്രൈസ്തവരുടെ പള്ളികൾക്ക് ഇപ്പാൾ ബാധകമല്ലായിരിക്കാം. എത്ര കാലം കൂടി .. പുള്ളിപ്പുലിയുടെ പുള്ളി മായില്ല.

കമ്യൂണിസ്റ്റുകാർ ക്ഷേത്രനടയിൽ എത്തുന്നത് ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കാനാണ്. അത് ന്യൂനപക്ഷ ആരാധനാലയങ്ങൾക്കു മുന്നിലും തുടരും. തലശ്ശേരിയിൽ സ: കുഞ്ഞിരാമൻ രക്തസാക്ഷിയായത്

നിസ്കരിക്കാൻ പോയതിനാലല്ല. ആർ.എസ്.എസിനെ ചെറുക്കാൻ കാവൽ നിന്നതിനാലാണ്. ഞങ്ങൾ കാവൽ

നിലക്കുന്നതിൽ എതിർപ്പുള്ള വർഗീയ വാദികൾ എവിടെയുമുണ്ട്.

ആർ എസ് എസ്.

ജമാഅത്തെ ഇസ്‍ലാമി

കാസ

എസ്.ഡി.പി.ഐ

അവർക്ക് ബുദ്ധിമുട്ടുണ്ടാകും.

തൽക്കാലം സഹിക്കുക

വൈക്കം സത്യാഗ്രഹത്തിന്നു മുമ്പ്

വഴി നടക്കാൻ അവകാശമില്ലാതിരുന്ന

ഒരു ജനതയെ മറന്ന് വർഗീയ വാദികൾ വിളയാടരുത്..

അഡ്വ.കെ.അനിൽകുമാർ

സിപിഐ എം

സംസ്ഥാന കമ്മറ്റിയംഗം

Tags:    
News Summary - Hinduism created in 1950, There is no Hindu in Vedas - CPM leader Anil Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.