Posted On
date_range Updated On
date_range കുട്ടികൾക്കെതിരായ ഉള്ളടക്കത്തിനെതിരെ നടപടിയുമായി ഫേസ്ബുക്ക്
ന്യൂഡൽഹി: കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾക്കെതിരെ മാനദണ്ഡങ്ങൾ കർശനമാക്കാനൊരുങ്ങി ഫേസ്ബുക്ക്. കുട്ടികളെ ഇരയാക്കുന്ന ഉള്ളടക്കം പങ്കിടുന്നതിൽനിന്ന് ആളുകളെ തടയുന്നതടക്കം ഫേസ്ബുക്കിെൻറ റിപ്പോർട്ടിങ് ഉപകരണങ്ങളിൽ മാറ്റം വരുത്തിക്കഴിഞ്ഞതായി ഫേസ്ബുക്ക് ആഗോള സുരക്ഷ മേധാവി ആൻറിഗോൺ ഡേവിസ് പറഞ്ഞു.
പുതിയ രണ്ട് ടൂളുകൾ പരീക്ഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഒന്ന് ഉള്ളടക്കം തിരഞ്ഞു കണ്ടുപിടിക്കുന്നതിനും മറ്റൊന്ന് ദുരുപയോഗസാധ്യമായ ഉള്ളടക്കം പങ്കിടുന്നത് ഒഴിവാക്കുന്നതിനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.