കൊച്ചി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയവേ ജവഹർലാൽ നെഹ്‌റു, മാധവിക്കുട്ടി തുടങ്ങിയവരെ കൂട്ടുപിടിച്ച മന്ത്രി ഗണേഷ് കുമാറിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. അവരൊക്കെ പ്രശസ്തരായത് കൊള്ളാവുന്ന എഴുത്ത് കൊണ്ടാണ്. അല്ലാതെ പെണ്ണുംപിള്ള മുഖമടച്ച് മൂക്കാമണ്ട അടിച്ചു പൊളിച്ചതിന്റെ പേരിലല്ല. നെഹ്‌റുവിന്റെ പേരിൽ ഗാർഹിക പീഡനമില്ല, വഞ്ചനയില്ല. നെഹ്‌റു പ്രശസ്തനായത് ഡെമോക്രാറ്റിക് നിലപാട് കൊണ്ടും സ്റ്റേറ്റ്സ്മാൻഷിപ്പ് കൊണ്ടും രാഷ്ട്രീയാന്തസ്സുള്ള വ്യക്തിത്വം കൊണ്ടുമാണ്. മാധവിക്കുട്ടി പ്രശസ്തയായത് ശക്തമായ എഴുത്ത് കൊണ്ടാണ്. അശ്ലീല പാരായണത്തിന്റെ തിരക്കിനിടയിൽ ഇത് മനസ്സിലാക്കാൻ ഗണേഷ് കുമാറിന് സമയം കിട്ടിയില്ലായിരിക്കാം -ജിന്റോ ജോൺ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കേട്ട് കേൾവികളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇട്ട് പരാതിക്കാരെ തേടി പത്രപരസ്യം കൊടുത്ത് നടന്ന പഴയ പൊലീസ് ആർജ്ജവം ഗണേഷിന്റെ ഭാര്യയുടെ അടിയന്തര സഹായ അഭ്യർത്ഥന കേട്ടപ്പോൾ കുടുംബപ്രശ്നമെന്ന് ചുരുക്കിയത് എന്താണ്? ശബരിമലയിലെ ആചാരലംഘനത്തിന് ആക്ടിവിസ്റ്റുകൾക്ക് കൊടുക്കുന്ന പൊലീസ് സുരക്ഷ ഗണേശൻ മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് കായിക അതിക്രമം നേരിട്ട സ്ത്രീക്ക് ഉറപ്പാക്കാത്തത് എന്താണ്? സ്ത്രീസുരക്ഷക്ക് പെരുവഴിയിൽ പൊരിവെയിലത്ത് വനിതാമതിൽ ഉണ്ടാക്കിയാൽ മാത്രം പോരാ പിണറായിയേ. ഇരട്ടത്താപ്പില്ലാത്ത നിലപാട് കൂടി വേണം.
പി ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതി 13 ദിവസം ഒളിച്ചു വച്ചിട്ട് രാഷ്ട്രീയ എതിരാളിയുടെ ഇടർച്ചയെ ആഘോഷിക്കാൻ "Love You to the Moon and Back" എന്ന് ആകാശത്തേക്ക് ചായക്കപ്പ് പൊക്കികാണിച്ചാൽ ഉണ്ടാകുന്നതല്ല നിലപാട്. എല്ലാ പരാതിയിലും പക്ഷഭേദമില്ലാതെ കേസെടുക്കണം ആഭ്യന്തര മന്ത്രി. 112 ൽ വിളിക്കുമ്പോൾ ഓടിയെത്തുന്ന പൊലീസ് ഉടുതുണിയില്ലാത്ത മന്ത്രിക്ക് മുണ്ടുടുപ്പിക്കാൻ നിൽക്കാതെ പരാതിയിൽ നടപടി എടുക്കണമായിരുന്നു.
ട്രാഫിക് എന്നാൽ ഇമ്മോറൽ ട്രാഫിക് എന്ന് മാത്രമേ 'ബഹു.' മോട്ടോർ വാഹന ഗതാഗത വകുപ്പ് മന്ത്രിക്ക് പരിചയമുള്ളത്രേ!! ഉമ്മൻ ചാണ്ടി നേരിട്ട നീതി നിഷേധത്തിന്റെ കാവ്യനീതിയാണ് ഇതെല്ലാം. അന്ന് സരിതയുടെ കത്തിന്റെ നീളം കൂട്ടിയ മഹാൻ ഇന്ന് കിടപ്പുമുറിയിലെ പരസ്ത്രീകളുടെ നീണ്ട നിരയിൽ പ്രണയവിലാപം വിളമ്പുന്നു. അന്ന് ആ മനുഷ്യന്റെ സി ഡി ഉണ്ടെന്ന കള്ളം പടച്ചവന്റെ പടങ്ങൾ ഇന്ന് സ്വന്തം ഭാര്യയുടെ ഫോണിൽ ഉണ്ടെന്ന് കേൾക്കുന്നു. അന്ന് സി ഡി തപ്പിപ്പോയ എല്ലാരും ഇന്ന് ഗണേഷിന്റെ പടം തപ്പി ഇറങ്ങുമോ? അതല്ലേ അതിന്റെ ഒരു ബ്യൂട്ടി’ -ജിന്റോ ജോൺ ചോദിച്ചു.
ഏറ്റവും കൂടുതൽ പ്രണയമുണ്ടായിരുന്ന ആളാണ് ജവഹർലാൽ നെഹ്‌റുവെന്നും മാധവിക്കുട്ടി, പുനത്തിൽ കുഞ്ഞബ്ദുല്ല, എം.ടി. വാസുദേവൻ നായർ ഇവരൊക്കെ പ്രണയത്തെപ്പറ്റി ഒരുപാട് എഴുതിയിട്ടുണ്ടെന്നുമായിരുന്നു ഇന്നലെ ഗണേഷ് കുമാർ പറഞ്ഞത്. ‘ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മിൽ എന്താണ് ബന്ധം. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടും. പത്തനാപുരത്തുകാർക്ക് 25 കൊല്ലമായിട്ട് തന്നെ അറിയാം. അതുകൊണ്ട് ഇത്തവണയും ജയിക്കും. എല്ലാവരും പ്രണയിക്കൂ, അപ്പോൾ ആർക്കും അസൂയ ഉണ്ടാകില്ല. ഒരാളൊരു ബെൻസ്‌കാർ വാങ്ങി. അപ്പോൾ ഞാനെന്റെ അച്ഛനോട് പറഞ്ഞു, അച്ഛാ അവർ ബെൻസ് കാറ് വാങ്ങി. അച്ഛൻ പറഞ്ഞു, എല്ലാവരും വാങ്ങട്ടെടാ. അപ്പോൾ നമ്മൾ വാങ്ങുമ്പോൾ ആളുകൾക്ക് അസൂയയുണ്ടാകില്ല. അതുപോലെ എല്ലാവരും പ്രണയിക്കൂ, അപ്പോൾ അസൂയ മാറും’ -എന്നായിരുന്നു ഗണേഷ് കുമാറിന്റെ വിശദീകരണം.
ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ കിടപ്പുമുറിയിൽ പരസ്‌തീകളുടെ തിക്കും തിരക്കും കാരണമുള്ള ഗതാഗത തിരക്ക് കാരണം ഭാര്യക്ക് പോലും പ്രവേശനമില്ല!
ഇവനൊക്കെ പെണ്ണുപിടിക്കാൻ പോകുന്നതും കെട്ടിയ പെണ്ണിനെ തല്ലുന്നതുമൊക്ക നെഹ്‌റുവിനേയും മാധവിക്കുട്ടിയേയും മറ്റ് പല എഴുത്തുകാരേയും കണ്ടിട്ടാണത്രേ!! അവരൊക്കെ പ്രശസ്തരായത് കൊള്ളാവുന്ന എഴുത്ത് കൊണ്ടാണ്. അല്ലാതെ പെണ്ണുംപിള്ള മുഖമടച്ച് പൊത്തി മൂക്കാമണ്ട അടിച്ചു പൊളിച്ചതിന്റെ പേരിലല്ല.
നെഹ്‌റുവിന്റെ പേരിൽ ഗാർഹിക പീഡനമില്ല, വഞ്ചനയില്ല. നെഹ്‌റു പ്രശസ്തനായത് ഡെമോക്രാറ്റിക് നിലപാട് കൊണ്ടും സ്റ്റേറ്റ്സ്മാൻഷിപ്പ് കൊണ്ടും രാഷ്ട്രീയാന്തസ്സുള്ള വ്യക്തിത്വം കൊണ്ടുമാണ്. മാധവിക്കുട്ടി പ്രശസ്തയായത് ശക്തമായ എഴുത്ത് കൊണ്ടാണ്. അല്ലാതെ കിടപ്പുമുറിയിലേക്ക് പരസ്ത്രീകളെ വിളിച്ചു കയറ്റിയിട്ടല്ല. അശ്ലീല പാരായണത്തിന്റെ തിരക്കിനിടയിൽ ഇത് മനസ്സിലാക്കാൻ ഗണേഷ് കുമാറിന് സമയം കിട്ടിയില്ലായിരിക്കാം.
എൽ.ഡി.എഫ് നേതാക്കളുടെ ഇത്തരം 'വിപ്ലവ പ്രവർത്തനങ്ങൾ' പുറത്തറിഞ്ഞാൽ അത് പ്രണയം, സ്വാതന്ത്ര്യം, സ്വകാര്യത എന്നൊക്കെ വല്ലാതെ പ്രസംഗിക്കും. വേറെ ആരുടെയെങ്കിലും ആണെങ്കിൽ രാഷ്ട്രീയ ധാർമ്മികത ഓഡിറ്റ് ചെയ്യപ്പെടണമത്രേ. വല്ലവന്റെയും കിടപ്പു മുറിയിലേക്ക് ഒളികാമറയും ബൈനോക്കുലറും നീട്ടി നടക്കുന്നവരുടെ കിടപ്പുമുറിയിൽ സ്വന്തം ജീവിത പങ്കാളികൾക്ക് കടക്കാൻ ആകാത്തവിധം വല്ലവരുടേയും ട്രാഫിക് ജാം ആണത്രേ! എടോ ഇതൊക്കെ നിങ്ങളുടെ സ്വകാര്യതയാണ്, പരാതികൾ ഉണ്ടാകും വരെ. പരാതികൾ ഉണ്ടാകുമ്പോൾ 'തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ബൈബിൾ വാചകം മുതൽ 'തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപൂ' എന്ന കിന്നാരത്തുമ്പി ഡയലോഗ് വരെ വച്ച് കാച്ചരുത്. പരാതികൾ ഉയരുന്നത് വരെ മാത്രമാണ് ഇതൊക്കെ നിങ്ങളുടെ സ്വകാര്യത. പരാതികൾ ഉണ്ടാകുമ്പോൾ അത് സമൂഹത്തിന്റെ പ്രശ്നം കൂടിയാകും. അതിക്രമം നടന്നാൽ അത് ക്രമസമാധാന പ്രശ്നം കൂടിയാകും. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷയൊരുക്കാൻ ആകാത്ത 'ബഹു. പോലീസ് മന്ത്രി'യുടെ തൊണ്ടയിൽ ബനാന പപ്സ് വെള്ളം തൊടാതെ കുടുങ്ങിയിരുപ്പാണോ?
കേട്ട് കേൾവികളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇട്ട് പരാതിക്കാരെ തേടി പത്രപരസ്യം കൊടുത്ത് നടന്ന പഴയ പോലീസ് ആർജ്ജവം ഗണേഷിന്റെ ഭാര്യയുടെ അടിയന്തര സഹായ അഭ്യർത്ഥന കേട്ടപ്പോൾ കുടുംബപ്രശ്നമെന്ന് ചുരുക്കിയത് എന്താണ്? ശബരിമലയിലെ ആചാരലംഘനത്തിന് ആക്ടിവിസ്റ്റുകൾക്ക് കൊടുക്കുന്ന പോലീസ് സുരക്ഷ ഗണേശൻ മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് കായിക അതിക്രമം നേരിട്ട സ്ത്രീക്ക് ഉറപ്പാക്കാത്തത് എന്താണ്? സ്ത്രീസുരക്ഷക്ക് പെരുവഴിയിൽ പൊരിവെയിലത്ത് വനിതാമതിൽ ഉണ്ടാക്കിയാൽ മാത്രം പോരാ പിണറായിയേ. ഇരട്ടത്താപ്പില്ലാത്ത നിലപാട് കൂടി വേണം.
പി ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതി 13 ദിവസം ഒളിച്ചു വച്ചിട്ട് രാഷ്ട്രീയ എതിരാളിയുടെ ഇടർച്ചയെ ആഘോഷിക്കാൻ "Love You to the Moon and Back" എന്ന് ആകാശത്തേക്ക് ചായക്കപ്പ് പൊക്കികാണിച്ചാൽ ഉണ്ടാകുന്നതല്ല നിലപാട്. എല്ലാ പരാതിയിലും പക്ഷഭേദമില്ലാതെ കേസെടുക്കണം ആഭ്യന്തര മന്ത്രി. 112 ൽ വിളിക്കുമ്പോൾ ഓടിയെത്തുന്ന പോലീസ് ഉടുതുണിയില്ലാത്ത മന്ത്രിക്ക് മുണ്ടുടുപ്പിക്കാൻ നിൽക്കാതെ പരാതിയിൽ നടപടി എടുക്കണമായിരുന്നു.
എന്തായാലും രണ്ടാം പെൺറായി സർക്കാരിലെ രണ്ട് ഗതാഗത മന്ത്രിമാരും അടിപൊളിയാണ്. ഒരാൾ കോടതിയിൽ നിന്ന് ജെട്ടി കട്ട കേസിൽ അയോഗ്യൻ. മറ്റൊരാൾ നിരന്തര പെണ്ണുകേസുകളിൽ പരമയോഗ്യനും! ട്രാഫിക് എന്നാൽ ഇമ്മോറൽ ട്രാഫിക് എന്ന് മാത്രമേ 'ബഹു.' മോട്ടോർ വാഹന ഗതാഗത വകുപ്പ് മന്ത്രിക്ക് പരിചയമുള്ളത്രേ!!
ഉമ്മൻ ചാണ്ടി നേരിട്ട നീതി നിഷേധത്തിന്റെ കാവ്യനീതിയാണ് ഇതെല്ലാം. അന്ന് സരിതയുടെ കത്തിന്റെ നീളം കൂട്ടിയ മഹാൻ ഇന്ന് കിടപ്പുമുറിയിലെ പരസ്ത്രീകളുടെ നീണ്ട നിരയിൽ പ്രണയവിലാപം വിളമ്പുന്നു. അന്ന് ആ മനുഷ്യന്റെ സി ഡി ഉണ്ടെന്ന കള്ളം പടച്ചവന്റെ പടങ്ങൾ ഇന്ന് സ്വന്തം ഭാര്യയുടെ ഫോണിൽ ഉണ്ടെന്ന് കേൾക്കുന്നു. അന്ന് സി ഡി തപ്പിപ്പോയ എല്ലാരും ഇന്ന് ഗണേഷിന്റെ പടം തപ്പി ഇറങ്ങുമോ? അതല്ലേ അതിന്റെ ഒരു ബ്യൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.