ദിവസവും സാരി ധരിക്കണം, മാസത്തിൽ ഒരു പിസ മാത്രം, ഞായറാഴ്ച ഭക്ഷണം ഭർത്താവ് പാകം ചെയ്യണം; എട്ട് കൽപ്പനകളുമായി ദമ്പതികളുടെ വിവാഹ ഉടമ്പടി

വിവാഹം എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള ഉടമ്പടിയാണെന്നാണ് സങ്കൽപ്പം. അങ്ങിനെ പഴമക്കാർ പറഞ്ഞ് ശീലിച്ചതാണെങ്കിലും വ്യക്തമായ നിബന്ധനകളുള്ള ഉടമ്പടിയൊന്നും ഒരു ദമ്പതികളും കണ്ടിട്ടുണ്ടാകില്ല. പങ്കാളികളെക്കുറിച്ച് മിക്ക ആളുകൾക്കും ഓരോ സങ്കൽപ്പങ്ങളുണ്ടാകും. വിവാഹ ശേഷമാകും അത് പരസ്പരം പങ്കുവയ്ക്കുക. ഇതിനെല്ലാം വിപരീദമായി വിവാഹത്തിനുമുമ്പുതന്നെ പരസ്പരം ചർച്ചചെയ്ത് ഒരു ഗംഭീര വിവാഹ ഉടമ്പടി എഴുതിയുണ്ടാക്കിയിരിക്കുകയാണ് ദമ്പതികൾ. കരാർ വലിയ ​വർണ്ണപേപ്പറിൽ എഴുതി വിവാഹ ദിവസം ഇരുവരും ഒപ്പുവയ്ക്കുകയും ചെയ്തു. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി.

അസമിലെ ഗുവാഹത്തി സ്വദേശികളായ ശാന്തിയുടേയും മനുവിന്റേയുമാണ് വൈറലായ വിഡിയോ. എട്ട് നിബന്ധനകളാണ് ഇവർ തമ്മിലുള്ള കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വെഡ്‌ലോക്ക് ഫോട്ടോഗ്രഫിയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ജിമ്മിൽ പോകുന്നത് മുതൽ ഷോപ്പിങിന് പോകുന്നതുവരെ നിബന്ധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ട് പേരുടേയും ആവശ്യങ്ങളും ആഗ്രഹങ്ങളും നിബന്ധനകളിലുണ്ട്. മാസത്തിൽ ഒരു പിസയെ കഴിക്കാവൂ, വീട്ടിലെ ഭക്ഷണത്തിന് മുൻഗണന നൽകണം, എല്ലാ ദിവസവും സാരി ധരിക്കണം, രാത്രി പാർട്ടിയിൽ പോകുന്നത് ഒരുമിച്ച് മാത്രം, എല്ലാ ദിവസവും ജിമ്മിൽ വർക്കൗട്ട് ചെയ്യണം, ഞായറാഴ്ച രാവിലത്തെ പ്രഭാത ഭക്ഷണം ഭർത്താവ് ഉണ്ടാക്കണം, എല്ലാ പാർട്ടിയിലും നല്ലൊരു ചിത്രമെടുക്കണം, 15 ദിവസം കൂടുമ്പോൾ ഷോപ്പിങ്ങിന് പോകണം എന്നിങ്ങനെയാണ് നിബന്ധനകൾ. സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിനുപേർ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.


Tags:    
News Summary - to wear a sari daily, only one pizza a month; A couple's marriage covenant with the eight commandments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.