അമ്മയും അച്ഛനും കോവിഡ് ബാധിച്ച് മരിച്ചു; വേദനിപ്പിക്കുന്ന കുറിപ്പുമായി യൂട്യൂബർ ഭുവൻ ബാം
പ്രശസ്ത യൂട്യൂബറും കൊമേഡിയനുമായ ഭുവൻ ബാമിെൻറ മാതാപിതാക്കൾ കോവിഡ് ബാധിച്ച് മരിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഭുവൻ മരണവിവരം പുറത്തുവിട്ടത്. മാതാവിനും പിതാവിനുമൊപ്പമുള്ള ചിത്രങ്ങളും കൂടെ ഒരു കുറിപ്പും അദ്ദേഹം ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ മരണത്തോടെ 'ജീവിക്കാൻ ഇനി വീണ്ടും പഠിക്കേണ്ടി വരുമെന്ന്' വേദനയോടെ ഭുവൻ കുറിച്ചു.
'അമ്മയുടെയും അച്ഛെൻറയും മരണശേഷം ഇനിയങ്ങോട്ട് ഒന്നും പഴയത് പോലാകില്ല... ഒരു മാസം കൊണ്ട്, എെൻറ ജീവിതത്തിലെ എല്ലാം തകർന്നു. വീട്, സ്വപ്നങ്ങൾ, എല്ലാം. എെൻറ അമ്മ എന്നോടൊപ്പമില്ല, അച്ഛനും എന്നോടൊപ്പമില്ല. ജീവിക്കാൻ ഇനി ഒരിക്കൽ കൂടി പഠിക്കേണ്ടിവരും. ഞാൻ അവർക്കൊരു നല്ല മകനായിരുന്നോ...? അവരെ രക്ഷിക്കാൻ ഞാൻ വേണ്ട രീതിയിൽ പരിശ്രമിച്ചിട്ടുണ്ടോ....? ഇൗ ചോദ്യങ്ങളുമായി ഇനിയങ്ങോട്ട് എനിക്ക് ജീവിക്കേണ്ടി വരും. അവരെ ഒരിക്കൽ കൂടി കണ്ടുമുട്ടുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കാൻ കഴിയുന്നില്ല... ആ ദിവസം ഉടൻ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. -ഭുവൻ ബാം ഇൻസ്റ്റയിൽ കുറിച്ചു.
25 ലക്ഷത്തോളം സബ്സ്ക്രൈബർമാരുള്ള ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ യൂട്യൂബറാണ് ഭുവൻ ബാം. 'ബിബികി വൈൻസ്' എന്നാണ് അദ്ദേഹത്തിെൻറ കോമഡി യൂട്യൂബ് ചാനലിെൻറ പേര്. നല്ലൊരു പാട്ടുകാരൻ കൂടിയായ ഭുവൻ ചില ആൽബങ്ങളും ഇറക്കിയിട്ടുണ്ട്. ദിവ്യ ദത്തയ്ക്കൊപ്പം 'പ്ലസ് മൈനസ്' എന്ന ഹൃസ്വ ചിത്രത്തിലും ഭുവൻ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.