ലക്ഷദ്വീപിൽ കൃഷി വകുപ്പ് തന്നെ പിരിച്ചുവിട്ടിട്ട് ഇപ്പോൾ നാടകവുമായി ഇറങ്ങിയിരിക്കുന്നു -പ്രഫുൽ പട്ടേലിനെതിരെ ഐഷ

കൊച്ചി: ലക്ഷദ്വീപിലെ കവരത്തിയിൽ കഴിഞ്ഞ ദിവസം നടത്തിയ കർഷക സമ്പർക്ക പരിപാടിക്കെതിരെ വിമർശനവുമായി ഐഷ സുൽത്താന. പ്രഫുൽ പട്ടേൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പരിപാടിയുടെ ചിത്രങ്ങളുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് വിമർശനം. കവരത്തിയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ കർഷക സമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്തെന്നും പഴം, പച്ചക്കറി വിത്തുകൾ വിതരണം ചെയ്തെന്നും പ്രഫുൽ പട്ടേൽ ഫേസ്ബുക്കിൽ അറിയിച്ചിരുന്നു. എന്നാൽ, കൃഷിവകുപ്പ് തന്നെ പിരിച്ച് വിട്ടിട്ട് ഇപ്പോൾ വിത്ത് നാടകവുമായി ഇറങ്ങിയിരിക്കുകയാണെന്ന് ഐഷ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

3000 ആളുകളെ ജോലിയിൽനിന്നും പിരിച്ചുവിട്ട്, രോഗികൾക്ക് പോലും യാത്ര ചെയ്യാനുള്ള കപ്പലുകൾ ഇല്ലാതെ ജനം ബുദ്ധിമുട്ടുമ്പോൾ, ദ്വീപുകളിലെ ആശുപത്രികളിൽ ഡോക്ടർമാരും പനിക്കുള്ള ഗുളിക പോലും ഇല്ലാത്ത അവസ്ഥയിലുമാണ് ഈ വിത്ത് നാടകമെന്ന് ഐഷ കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഒരുപാട് പ്രഹസന നാടകങ്ങൾ നടത്തുന്ന ഈ കാലഘട്ടത്തിൽ അത്തരം മറ്റൊരു നാടകം കൂടി ഇന്ന് അരങ്ങേറിയിരിക്കയാണ് Farmers' outreach program പോലും, അതായത് കൃഷിവകുപ്പ് തന്നെ പിരിച്ച് വിട്ടിട്ട് ഇപ്പൊ വിത്ത് നാടകമായി ഇറങ്ങിയേക്കുവാണ്.

1: അവിടെ രോഗികൾക്ക് പോലും യാത്ര ചെയ്യാനുള്ള കപ്പലുകൾ ഇല്ലാതെ ഈ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ആണ് അയാളുടെ ഒരു വിത്ത് നാടകം...

2: 3000 ആളുകളെ ജോലികളിൽ നിന്നും പിരിച്ച് വീട്ടിട്ടാണ് അയാളുടെ ഒരു വിത്ത് നാടകം...

3: ലക്ഷദ്വീപിന്റെ തന്നെ മൊത്തം ഇക്കണോമിക്ക് തകർത്ത് തരിപ്പണമാക്കിട്ടാണ് അയാളുടെ ഒരു വിത്ത് നാടകം...

4: പത്ത് ദ്വീപുകളിലെ ഹോസ്പിറ്റലുകളിൽ, ഡോക്ടർമ്മാരുമില്ല, പനിക്കുള്ള ഗുളിക പോലും ഇല്ലാത്തൊരു സ്ഥിതിയാക്കിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം...

5: ലക്ഷദ്വീപിലേക്ക് ഓടിക്കൊണ്ടിരുന്ന ഏഴ് കപ്പലുകളിൽ നിന്നും അത് രണ്ടായി വെട്ടി കുറച്ചിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം...

6: ലക്ഷദ്വീപിലെ പഴയ കോളേജുകളിലേക്ക് പുതിയ പെയിന്റ് അടിച്ചു അത് പുതിയതാണെന്ന് വരുതി, അവിടത്തെ ടീച്ചർമ്മാരെയും പിരിച്ച് വിട്ടിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം...

7: മത്സ്യബന്ധന തൊഴിലാളികളുടെ ശ്ശെഡ്ഡുകൾ തകർത്ത് തരിപ്പണമാക്കിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം...

8: പോലിസ് ലോക്കപ്പ് പോലും കാലിയായി കിടക്കുന്ന ദ്വീപിലേക്ക് 26 കോടിയുടെ ജയിൽ പണിയാനുള്ള കൊട്ടേഷൻ ഉണ്ടാക്കിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം...

9: ലക്ഷദ്വീപിലെ തെങ്ങുകളിലേക്ക് കാവി പെയിന്റ് അടിച്ചു അതൊക്കെ കീടനാശിനികൾ നശിക്കാനാണെന്ന് പറഞ്ഞുണ്ടാക്കിയ ഓന്റെ വിത്ത് നാടകം...

10: ലക്ഷദ്വീപിലെ വിദ്യാർത്ഥികൾ മാംസാഹാരം കഴിച്ചാൽ ഉറങ്ങി പോകുമെന്ന് പറഞ്ഞുണ്ടാക്കിയവനാണ് ഇന്ന് വിത്ത് നാടകം നടത്തിയത്...

11: വികസനത്തിന്റെ പേരും പറഞ്ഞ് ആ നാട്ടുകാരെ അവരവരുടെ വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രമിച്ചയാളാണ് ഇന്ന് വിത്ത് നാടകം നടത്തിയത്...

12: ഒരൊറ്റ ഗുണ്ടകൾ പോലുമില്ലാത്ത ലക്ഷദ്വീപിലേക്കാണ് ഗുണ്ടാ ആക്റ്റ് കൊണ്ട് വരാൻ ശ്രമിച്ച , ആ വ്യക്തിയാണ് ഇന്ന് വിത്ത് നാടകം നടത്തിയത്...

13: പണ്ട് ഉണ്ടായിരുന്ന പെട്രോൾ പമ്പ്, അതിപ്പോ പുതിയതായി ഉൽഘടനം ചെയ്തിട്ട് അത് വാർത്തയാക്കി പ്രചരിപ്പിച്ചിട്ട് കൂടി,ഇന്നാ ആ നാട്ടിൽ പെട്രോളും ഡീസലും പോയിട്ട് മണ്ണെണ്ണ പോലും ഇല്ലാത്ത അവസ്ഥയാക്കിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം...

ഇനി താങ്കൾ തന്നെ പറ ഇങ്ങനെ വിത്ത് നാടകം നടത്തിയാൽ മാത്രം മതിയോ ദാസാ.

Full View


Tags:    
News Summary - Aisha Sultana fb post against praful patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.