അയിഷ സുൽത്താന

'ചിലരുടെ ബക്കറ്റ് ലിസ്റ്റിലടക്കം ലക്ഷദ്വീപ് എന്ന പേര് വന്നതിൽ സന്തോഷം, ആ ജനതയുടെ ബുദ്ധിമുട്ട് കൂടി കാണാൻ കഴിയണം'

മാലദ്വീപ് ബഹിഷ്കരണാഹ്വാനത്തെ തുടർന്ന് ലക്ഷദ്വീപിനെ പുതിയ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി ഉയർത്തിക്കാട്ടുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി ലക്ഷദ്വീപിൽ നിന്നുള്ള ആക്ടിവിസ്റ്റും സംവിധായികയുമായ അയിഷ സുൽത്താന. ചിലരുടെ ബക്കറ്റ് ലിസ്റ്റിലടക്കം ലക്ഷദ്വീപ് എന്ന പേര് വന്നതിൽ സന്തോഷമുണ്ടെന്നും, അതേസമയം ആ ജനതയുടെ ബുദ്ധിമുട്ട് കൂടി കാണാൻ കഴിയണമെന്നും അയിഷ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.

പെട്ടെന്നാരോ ഒരു വിത്തിട്ടിട്ട് പൊട്ടിമുളച്ച ഒന്നല്ല ലക്ഷദ്വീപ്. വർഷങ്ങളായി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം തന്നെയാണ്. അവിടുത്തെ സംസ്‍കാരം, ആളുകളുടെ ഹോസ്പിറ്റാലിറ്റി, പ്രകൃതി ഭംഗി, സ്കൂബാ ഡൈവിങ്... ഇതൊക്കെ കൊണ്ട് തന്നെ അവിടെ ഒരു പ്രാവശ്യം വിസിറ്റ് ചെയ്തവർക്ക് വീണ്ടും വിസിറ്റ് ചെയ്യാൻ തോന്നുന്ന ഇടമായിരുന്നു. 2021ൽ ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങൾക് വേണ്ടി അവിടത്തെ ജനതയിലേക്ക് കരിനിയമങ്ങൾ നടപ്പിലാക്കാനും ജനങ്ങളെ മുഴുവൻ തീവ്രവാദികളാണെന്നു മുദ്രകുത്താനും ശ്രമിച്ച് അവർ പരാജയപ്പെട്ടതൊഴിച്ചാൽ ഇപ്പോഴും ഭംഗിയുടെ കാര്യത്തിൽ ഒന്നൊന്നര സ്ഥലമാണ് ലക്ഷദ്വീപ്. എന്തായാലും ബക്കറ്റ്ലിസ്റ്റ് ഉണ്ടാക്കിയപ്പോൾ നിങ്ങൾ കുറച്ചധികം വൈകിപോയി -അയിഷ പറയുന്നു.

പ്രധാനമന്ത്രി സന്ദർശിച്ചപ്പോൾ ലക്ഷദ്വീപിന്‍റെ പുറത്തുള്ള ഭംഗിയാണ് കണ്ടത്. ആ ജനതയുടെ ബുദ്ധിമുട്ട് കണ്ടിട്ടില്ല. ഇനിയെങ്കിലും അതെന്താണെന്നുള്ളത് മനസിലാക്കാനും, അതിനൊരു മാറ്റം കൊണ്ട് വരാനും ശ്രമിക്കണം. ഞങ്ങൾ വികസനത്തിനോ ടൂറിസത്തിനോ എതിര് നിൽക്കാത്തവരാണ്, ഞങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്, ആരുടേയും ഔദാര്യമല്ല... കാരണം ഇതൊരു ജനാധിപത്യ രാജ്യമാണ് -അയിഷ പറഞ്ഞു.

അയിഷ സുൽത്താനയുടെ കുറിപ്പ് പൂർണരൂപം...

ചിലരുടെ ബക്കറ്റ് ലിസ്റ്റിലടക്കം ലക്ഷദ്വീപ് എന്ന പേര് വന്നതറിഞ്ഞതിൽ സന്തോഷം... ലക്ഷദ്വീപ് വർഷങ്ങളായിട്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം തന്നെയാണ്,അവിടത്തെ സംസ്‍കാരം, ആളുകളുടെ ഹോസ്പിറ്റാലിറ്റി, പ്രകൃതി ഭംഗി, സ്കൂബാ ഡൈവിങ്... ഇതൊക്കെ കൊണ്ട് തന്നെ അവിടെ ഒരു പ്രാവശ്യം വിസിറ്റ് ചെയ്തവർക്ക് വീണ്ടും വിസിറ്റ് ചെയ്യാൻ തോന്നുന്ന ഇടമായിരുന്നു...(അല്ലാതെ പെട്ടെന്നാരോ ഒരു വിത്തിട്ടിട്ട് പൊട്ടിമുളച്ച ഒന്നല്ല ലക്ഷദ്വീപ് )

ഒരിടയ്ക്ക് അതായത് 2021ന് ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങൾക് വേണ്ടി അവിടത്തെ ജനതയിലേക്ക് കരിനിയമങ്ങൾ നടപ്പിലാക്കാനും ജനങ്ങളെ മുഴുവൻ തീവ്രവാദികളാണെന്നു മുദ്ര കുത്താൻ ശ്രമിച്ച് അവർ പരാജയപ്പെട്ടതൊഴിച്ചാൽ ഇപ്പോഴും ഭംഗിയുടെ കാര്യത്തിൽ ഒരു ഒന്നോന്നര സ്ഥലമാണ് ലക്ഷദ്വീപ്... എന്തായാലും ബക്കറ്റ്ലിസ്റ്റ് ഉണ്ടാക്കിയപ്പോൾ നിങ്ങൾ കുറച്ചധികം വൈകിപോയി...

പിന്നെ മാലദ്വീപിനെ വെച്ച് ലക്ഷദ്വീപിനെ താരതമ്യം ചെയ്യാൻ നിന്നാൽ മാലദ്വീപ് തോറ്റു പോകും...കാരണം അറബികടലിന്റെ നടുക്ക് ഒറ്റപ്പെട്ടു അങ്ങിങ്ങായി ചിന്നി ചിതറി കിടക്കുന്ന ലക്ഷദ്വീപിന്റെ ഭംഗിയെ മറികടക്കാനൊരു മാലദ്വീപിനെ കൊണ്ടും ഒരിക്കലും സാധിക്കില്ല...

ഇന്നിപ്പോ നമ്മുടെ ബഹുമാനപ്പെട്ട മോദി സർ വിസിറ്റ് ചെയ്തപ്പോഴും ലക്ഷദ്വീപിന്റെ പുറത്തുള്ള ഭംഗിയാണ് കണ്ടത്, ആ ജനതയുടെ ബുദ്ധിമുട്ട് കണ്ടിട്ടില്ല, ഇനിയെങ്കിലും എന്താണെന്നുള്ളത് മനസിലാക്കാനും, അതിനൊരു മാറ്റം കൊണ്ട് വരാനും ശ്രമിക്കണം...

ലക്ഷദ്വീപിലെ കവരത്തി, അഗത്തി, ബംഗാരം എന്നി മൂന്ന് ദ്വീപുകളും വിസിറ്റ് ചെയ്ത മോദി സർ അവിടത്തെ ഹോസ്പിറ്റലിന്റെ ഗതികേട്, കപ്പൽ യാത്ര ചെയ്യാൻ പറ്റാതെ കുടുങ്ങി കിടക്കുന്നവരുടെ അവസ്ഥ, രോഗികളുടെ അവസ്ഥ,പെട്രോൾ ക്ഷാമം, പവർ കട്ട്, കുടിവെള്ള പ്രശ്നം കോളേജ് കുട്ടികളുടെ പ്രശ്നം, ജോലിയിൽ നിന്നും പിരിച്ച് വിട്ട മൂവായിരത്തിലധികം വരുന്ന ആളുകളുടെ കുടുംബങ്ങളുടെ ഇന്നത്തെ അവസ്ഥ, മത്സ്യബന്ധന തൊഴിലാളികളുടെ ഇന്നത്തെ അവസ്ഥ, എന്തിനേറെ പറയുന്നു ഭിന്നശേഷിക്കാരുടെ പോലും അവകാശങ്ങൾ നിഷേധിക്കപെടുമ്പോൾ ഇതൊന്നും കാണാതെ മനസിലാക്കാതെ പുറം ഭംഗി മാത്രം കണ്ടിട്ട് തിരിച്ചു പോയതിനോട് യോജിക്കാൻ സാധിക്കില്ല...

എയർ ആംബുലൻസ് പേരിന് മാത്രമാണ്, അതിൽ ഒരു രോഗിക്ക് എയർ പോലും എടുക്കാനുള്ള ഫെസിലിറ്റിയില്ല എന്നതാണ് സത്യം. ഒരു എയർ ആംബുലൻസിൽ ഉണ്ടായിരിക്കേണ്ട ഫെസിലിറ്റിസ് ഗൂഗിൾ ചെയ്തു നോക്കിയാൽ കാണാൻ സാധിക്കും.

ഇനി കപ്പൽ സർവീസിന്റെ കാര്യം പറയുവാണെങ്കിൽ, പണ്ട് കേന്ദ്രത്തിൽ കോൺഗ്രസ്‌ പാർട്ടി ഭരിച്ചിരുന്നപ്പോൾ ലക്ഷദ്വീപിന് 10 കപ്പലും, 4 വെസ്സലും, 3 ഹെലികോപ്റ്ററും ഉണ്ടായിരുന്നു, 2014 ന് ശേഷമുള്ള പുതിയ ഭരണത്തിൽ സംഭവിച്ചത് 7 കപ്പലായി കുറഞ്ഞു, പുതിയ അഡ്മിനി കാലുകുത്തിയപ്പോൾ കപ്പലുകളുടെ എണ്ണം 7 ഇൽ നിന്നും രണ്ടായി കുറഞ്ഞു... വെസ്സൽ സർവീസ് തോന്നുന്നപോലെ, ഹെലികോപ്റ്റർ അതായത് എയർ ആംബുലൻസ് പോലും തോന്നുന്നത് പോലെ... ഇത്രയൊക്കെ കാര്യങ്ങൾ ആ നാടിന്റെ ഉള്ളിൽ ഒളിചിരിക്കുമ്പോൾ പുറം ഭംഗിയെ പറ്റി മാത്രമൊരു സംസാരവിഷയം നടക്കുന്നത് കണ്ട് പറഞ്ഞു പോയതാണ്, പുതിയ ആ ബക്കറ്റ് ലിസ്റ്റിൽ ഇതൊക്കെ കൂടി ഒന്ന് ഉൾപെടുത്തിയാൽ നന്നായിരിക്കും... ഞങ്ങളും വികസനത്തിനോ ടുറിസത്തിനോ എതിര് നിൽക്കാത്തവരാണ്, ഞങളുടെ അവകാശമാണ് ചോദിക്കുന്നത്, ആരുടേയും ഔദാര്യമല്ല... കാരണം ഇതൊരു ജനാധിപത്യ രാജ്യമാണ്.

Tags:    
News Summary - Aisha Sultana facebook post on Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.