ആദിത്യ എൽ1 പൂർണ ആരോഗ്യവാൻ; യാത്രാപഥത്തിൽ നേരിയ മാറ്റം വരുത്തി ഐ.എസ്.ആർ.ഒ

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എൽ1ന്‍റെ യാത്ര വിജയകരമായി തുടരുന്നതായും പേടകം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായും ഐ.എസ്.ആർ.ഒ. ഒക്ടോബർ ആറിന് യാത്രാപഥത്തിൽ നേരിയ മാറ്റം (ട്രാജക്‌ടറി കറക്ഷൻ മാനുവർ (ടി.സി.എം)) വരുത്തിയെന്നും ഇതിനായി 16 സെക്കൻഡ് എൻജിൻ ജ്വലിപ്പിച്ചതായും ഐ.എസ്.ആർ.ഒ അറിയിച്ചു.

ഭൂമിയെ വലംവെക്കുന്നത് പൂർത്തിയാക്കിയ ആദിത്യ എൽ1നെ സെപ്റ്റംബർ 19നാണ് ലഗ്രാഞ്ചിയൻ പാതയിലേക്ക് മാറ്റുന്ന ട്രാൻസ് ലഗ്രാഞ്ചിയൻ ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കിയത്. തുടർന്ന് ലഗ്രാഞ്ചിയൻ പാതയിലൂടെയായിരുന്നു യാത്ര. ലഗ്രാഞ്ചിയൻ 1 പോയന്റിൽ പേടകത്തെ എത്തിക്കുന്നതിന്‍റെ കൃത്യത ഉറപ്പാക്കാനാണ് യാത്രാപഥത്തിൽ നേരിയ മാറ്റം ഇപ്പോൾ വരുത്തിയത്.

Full View

ആദിത്യയുടെ യാത്രക്കിടെ അഡ്വാൻസ്ഡ് ട്രൈ-ആക്സിയൽ ഹൈ റെസലൂഷൻ ഡിജിറ്റൽ മാഗ്നെറ്റോ മീറ്റർ (MAG) വീണ്ടും പ്രവർത്തിപ്പിക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. സൂര്യന്‍റെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കാനുള്ള പേലോഡ് ആണിത്. ബം​​ഗ​​ളൂ​​രു​​വി​​ലെ ഐ.​​എ​​സ്.​​ആ​​ർ.​​ഒ ടെ​​ലി​​മെ​​ട്രി ട്രാ​​ക്കി​​ങ് ആ​​ൻ​​ഡ് ക​​മാ​​ൻ​​ഡ് നെ​​റ്റ്‍വ​​ർ​​ക്കി​​ൽ (ഇ​​സ്ട്രാ​​ക്) നി​​ന്നു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്ക് അ​​നു​​സ​​രി​​ച്ചാ​​ണ് ആ​​ദി​​ത്യ നീ​​ങ്ങു​​ന്ന​​ത്.

സൂര്യനെ കുറിച്ചുള്ള നി​​ർ​​ണാ​​യ​​ക​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ ആ​​ദി​​ത്യ എ​​ൽ1 ശേ​​ഖ​​രി​​ക്കാ​​ൻ തു​​ട​​ങ്ങിയെന്ന വാർത്ത ഐ.​​എ​​സ്.​​ആ​​ർ.​​ഒ നേരത്തെ പുറത്തുവിട്ടിരുന്നു. ഭൂ​​മി​​ക്ക് 50,000 കി​​​ലോ​​മീ​​റ്റ​​റി​​ല​​ധി​​കം അ​​ക​​​ലെ​​യു​​ള്ള ഉ​​ഷ്ണ-​​ഊ​​ർ​​ജ-​​വൈ​​ദ്യു​​ത ക​​ണ​​ങ്ങ​​ളാ​​ണ് പേ​​ട​​ക​​ത്തി​​ലെ സ്റ്റെ​​പ്സ്-1 (STEPS-1) ഉ​​പ​​ക​​ര​​ണ​​ത്തി​​ന്‍റെ സെ​​ൻ​​സ​​റു​​ക​​ൾ അ​​ള​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത്. ഭൂ​​മി​​ക്കു ചു​​റ്റു​​മു​​ള്ള ക​​ണ​​ങ്ങ​​ളു​​ടെ സ്വ​​ഭാ​​വ​​ വി​​ശ​​ക​​ല​​ന​​ത്തി​​ന് ശാ​​സ്ത്ര​​ജ്ഞ​​രെ സ​​ഹാ​​യി​​ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ളാ​​ണിവ.

സൂര്യ രഹസ്യങ്ങൾ തേടി ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിനാണ് ആന്ധ്രയിലെ ശ്രീഹരികോട്ടയിൽ നിന്ന് പി.എസ്.എൽ.വി സി 57 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്. ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക.

സൂര്യന്‍റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വർഷം നീണ്ട പ്രധാന ദൗത്യം.

Tags:    
News Summary - The Spacecraft Aditya-L1 is healthy and on its way to Sun-Earth L1 -ISRO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.