ആശങ്ക ഉയർത്തി ഭൂമിയിലേക്ക് പതിക്കുന്ന സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ

ഭൂമിയിലേക്ക് പതിക്കുന്ന സ്റ്റാർലിങ്ക് സാറ്റലൈറ്റുകളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണെന്ന വാർത്തകൾ ആശങ്ക വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആസ്ട്രോ ഫിസിസ്റ്റ് ജോനാഥൻ എം.സി ഡോവലാണ് ഡാറ്റ ട്രാക്ക് ചെയ്ത് വിവരം പുറത്തു വിട്ടത്. സ്പേസ് എക്സ്, ആമസോണിന്‍റെ പ്രോജക്ട് ക്യുപ്പർ, ചൈനീസ് സിസ്റ്റം എന്നിവയിൽ നിന്നുള്ള കൂടുതൽ നക്ഷത്ര സമൂഹങ്ങൾ വരും വർഷങ്ങളിൽ ഭ്രമണ പദത്തിൽ എത്തുന്നതോടെ ഈ എണ്ണം വർധിക്കുമെന്ന് അദ്ദേഹം പറയുന്നു.

8000ലധികം സ്റ്റാർലിങ്ക് സാറ്റലൈറ്റുകളാണ് ഭൂമിക്കു മുകളിലുള്ളത്. ഭൂമിയുടെ താഴത്തെ ഭ്രമണ പദത്തിൽ എല്ലാം കൂടി ഏകദേശം 30,000ഓളം സാറ്റലൈറ്റുകൾ ഉണ്ടാകും. ചൈനീസ് സിസ്റ്റത്തിൽ നിന്ന് ഏകദേശം 20,000 ഓളം വരും. അതായത് ഓരോ ദിവസവും 5 റീ-എൻട്രികൾ. 5 മുതൽ 7 വർഷം വരെയാണ് ഓരോ സ്റ്റാർലിങ്കിന്‍റെയും കാലാവാധി. അതായത് കാലപ്പഴക്കമെത്തുന്ന സാറ്റലൈറ്റുകൾ ഭ്രമണ പദത്തിൽ നിന്ന് മാറുകയോ സിസ്റ്റം തകരാറിലായോ സോളാർ പ്രവർത്തനം മൂലം വീഴുകയോ ചെയ്യുന്നു.

പ്രവർത്തന രഹിതമായ സാറ്റലൈറ്റുകൾ, റോക്കറ്റ് ശകലങ്ങൾ, മറ്റ് അവശിഷ്ടങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ കെസ്ലർ സിൻഡ്രോം എന്ന അവസ്ഥ ഉണ്ടാക്കും. അന്തരീക്ഷത്തിലെ അവശിഷ്ടങ്ങൾ കൂട്ടിയിടിച്ച് കൂടുതൽ അവശിഷ്ടങ്ങൾ സൃഷ്ടിക്കപ്പെടുന്ന ചെയിൻ ഇംപാക്ടാണിത്. അങ്ങനെ സംഭവിച്ചാൽ ബഹിരാകാശത്ത് ഭാവിയിൽ മറ്റ് സാറ്റലൈറ്റുകളെ വിന്യസിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാവുകയും ഭൂമിയെ അടിസ്ഥാനമാക്കിയുള്ള ജ്യോതി ശാസ്ത്രത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

സൂര്യ താപം സാറ്റലൈറ്റുകളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് എം.സി ഡോവൽ പറയുന്നു. സൗര ജ്വാലകളും കൊറോണസ് ഇജക്ഷനുകളും ഭൂമിയുടെ ഉയർന്ന അന്തരീക്ഷം ചൂടാക്കി വികസിപ്പിക്കുകയും ഉപഗ്രഹങ്ങളെ മന്ദഗതിയിലാക്കി താഴേക്ക് വലിക്കുകയും ചെയ്യുന്നു. ചില സാറ്റലൈറ്റുകൾ തിരികെ ഊർജം നേടുമെങ്കിലും മറ്റുള്ളവ താഴേക്ക് പതിക്കും.

സ്പേസ് എക്സിന്‍റെ സ്റ്റാർലിങ്ക് ആഗോള ശൃംഖല വർധിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്‍റെ ദ്രുത ഗതിയിലുള്ള വ്യാപനം ഭ്രമണ പദത്തിൽ തിരക്ക് വധിപ്പിക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്കുള്ളിൽ 10,000ഓളം സാറ്റലൈറ്റുകൾ പുതുതായി ലോഞ്ച് ചെയ്യാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇത് സ്പേസ് ട്രാഫിക്കിനെ ഗുരുതരമായി ബാധിക്കുകയും അവയുടെ അവശിഷ്ടങ്ങൾ ദശകങ്ങളോളം വെല്ലുവിളി ഉയർത്തുകയും ചെയ്യും.

Tags:    
News Summary - Starlink satellites falling to Earth, raising concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT