സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന് വീണ്ടും തിരിച്ചടി ; ലക്ഷ്യം കാണാതെ ഒന്‍പതാം ദൗത്യവും

വാഷിംഗ്ടണ്‍: ലക്ഷ്യം കാണാതെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്‍റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണം. ചൊവ്വാഴ്ച നടന്ന പരീക്ഷണ വിക്ഷേപണം പരാജയപ്പെടുകയും ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് ചിന്നിച്ചിതറുകയും ചെയ്തു. തെക്കന്‍ ടെക്‌സാസിലെ സ്റ്റാര്‍ബേസില്‍ നിന്നായിരുന്നു ഒന്‍പതാമത്തെ വിക്ഷേപണം. മെയ് 28ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്ക് സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് കുതിച്ചുയര്‍ന്നത്. സ്റ്റാര്‍ഷിപ്പിന്റെ ഏഴ്, എട്ട് വിക്ഷേപണ പരീക്ഷണങ്ങള്‍ പരാജയമായിരുന്നു.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത വാഹനം മോക് സാറ്റലൈറ്റുകള്‍ പുറത്തി ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ അതിന്റെ താപകവചം പരിശോധിക്കുന്നത് ഉള്‍പ്പെടെ പലതും ഈ പരീക്ഷണത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സ്റ്റാര്‍ഷിപ്പിന്റെ പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായില്ല. അതിനിടെ, ബഹിരാകാശ പേടകം കറങ്ങാന്‍ തുടങ്ങി.

ലക്ഷ്യത്തിലെത്തും മുന്‍പ് സ്റ്റാര്‍ഷിപ്പ് തകര്‍ന്നുവീണെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. എന്നാല്‍ ഇത് തിരിച്ചടിയല്ലെന്നാണ് സ്‌പേസ് എക്‌സ് പറയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സ്റ്റാര്‍ഷിപ്പ് പതിച്ചതെന്നും എവിടെയെന്ന് നിശ്ചയമില്ലെന്നുമാണ് സ്‌പേസ് എക്‌സ് അറിയിക്കുന്നത്. ലാന്‍ഡിങ്ങിന് മുമ്പ് നിയന്ത്രണം നഷ്ടപ്പെടുകയാണെന്നും ഇന്ധന ചോര്‍ച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും സ്‌പേസ് എക്‌സ് വ്യക്തമാക്കി.

2025 ജനുവരിയിലാണ് ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം നടന്നത്. മാര്‍ച്ച് ആറിലെ എട്ടാം പരീക്ഷണവും സ്‌പേസ് എക്സിന് വിജയിപ്പിക്കാനായില്ല. മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പ് അഗ്‌നി ഗോളമായതോടെ സമീപത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അവസാനം നടന്ന പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പിന്റെ അവശിഷ്ടങ്ങള്‍ ബഹാമാസ്, ടര്‍ക്‌സ്-കൈകോസ് ദ്വീപുകള്‍ക്കും മുകളില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ഭീതി പരത്തിയിരുന്നു.

Tags:    
News Summary - SpaceX reached space with Starship Flight 9 launch, then lost control of its giant spaceship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT