സ്കൈറൂട്ട് എയറോസ്പേസിന്‍റെ വിക്രം 1 വിക്ഷേപണത്തിനൊരുങ്ങുന്നു: കുതിച്ചുയർന്ന് സ്വകാര്യ ബഹിരാകാശ മേഖല

ന്യൂഡൽഹി: സ്വകാര്യ ബഹിരാകാശമേഖലയിൽ നിർണ്ണായക നീക്കവുമായി ഇന്ത്യയിലെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയറോസ്പേസ്. ഏതാനും ആഴ്ചകൾക്കുള്ളിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് തങ്ങളുടെ വിക്രം 1 ന്‍റെ ആദ്യ ഭ്രമണ വിക്ഷേപണം നടത്തുന്നതിലൂടെ സ്വകാര്യ ബഹിരാകാശമേഖലയിൽ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ഈ ഹൈദരാബാദ് ആസ്ഥാനമായ കമ്പനി.

`ബഹിരാകാശം എല്ലാവർക്കുമായി തുറന്നുകൊടുക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം' സ്കൈറൂട്ടിന്‍റെ സ്ഥാപകനും സി.ഇ.ഒയുമായ പവന്‍ കുമാർ ചന്ദന കൂട്ടിചേർത്തു. ഒരു ടാക്സി ബുക്ക് ചെയ്യുന്നതോ അല്ലെങ്കിൽ ഒരു സ്വകാര്യ ജെറ്റ് വിമാനം വാടകയ്‌ക്കെടുക്കുന്നതോ പോലെ ബഹിരാകാശ യാത്രയും എളുപ്പമാകുന്ന ഒരു ഭാവിയെക്കുറിച്ചാണ് അദ്ദേഹം വിവരിച്ചത്.

ഐ.എസ്.ആർ.ഒ.യിൽ പ്രതിമാസം 75,000 രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് എട്ട് വർഷത്തിനുള്ളിൽ ചന്ദനയും അദ്ദേഹത്തിന്റെ സഹസ്ഥാപകനായ നാഗ ഭരത് ദാക്കയും ചേർന്ന് കെട്ടിപ്പടുത്ത കമ്പനിയുടെ ഇന്നത്തെ മൂല്യം 10,000 കോടി രൂപയാണ്. കമ്പനി പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Tags:    
News Summary - Skyroot Aerospace's Vikram-1 Prepares for Launch: Private Space Sector Soars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.