പെ​ഴ്​​സി​വി​യ​റ​ൻ​സ് റോവറും ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററും (ഫയൽ ചിത്രം)

ചൊവ്വയിൽ നിന്നൊരു സന്തോഷ വാർത്ത; ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററുമായുള്ള ബന്ധം പെ​ഴ്​​സി​വി​യ​റ​ൻ​സ് പുന:സ്ഥാപിച്ചു

നാസയുടെ ചൊവ്വാ പര്യവേഷണത്തിന്‍റെ ഭാഗമായി പറത്തിയ ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററുമായുള്ള ബന്ധം പെ​ഴ്​​സി​വി​യ​റ​ൻ​സ് പേടകം പുന:സ്ഥാപിച്ചു. പെ​ഴ്​​സി​വി​യ​റ​ൻ​സ് പേടകത്തിന് ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററുമായി ആശയവിനിമയം നഷ്ടമായെന്ന് രണ്ട് ദിവസം മുമ്പ് നാസ അറിയിച്ചിരുന്നു. 


അ​മേ​രി​ക്ക​യു​ടെ ചൊ​വ്വ ദൗ​ത്യമായ പെ​ഴ്​​സി​വി​യ​റ​ൻ​സിന്‍റെ ഭാ​ഗ​മാ​യ ചെ​റു ഹെ​ലി​കോ​പ്​​ട​റാണ് ഇൻജെന്യൂയിറ്റി. 72ാമത് പറക്കലിനിടെ ജനുവരി 18ന് ഇൻജെന്യൂയിറ്റിയിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായെന്നായിരുന്നു നാസ അറിയിച്ചത്. ഇൻജെന്യൂയിറ്റിയുമായുള്ള ബന്ധം പുന:സ്ഥാപിക്കാൻ ശ്രമം തുടരുകയായിരുന്നു. 

ചൊവ്വയെ വാസയോഗ്യമാക്കാൻ എത്രത്തോളം സാധ്യതയുണ്ട് എന്ന അന്വേഷണത്തിനായാണ് 2020 ജൂലൈ 30ന് പെ​ഴ്​​സി​വി​യ​റ​ൻ​സ് റോവറിനെ നാസ വിക്ഷേപിച്ചത്. 2021 ഫെബ്രുവരി 18ന് വിജയകരമായി ചൊവ്വയിലെ ജസേറോ ഗർത്തത്തിൽ ഇറങ്ങുകയും ചെയ്തു.

2021 ഏപ്രിൽ 21നാണ് ഇൻജെന്യൂയിറ്റി ചൊവ്വയിൽ ആദ്യ പറക്കൽ വിജയകരമായി നടത്തിയത്. ചൊ​വ്വ​യി​ലെ മൈ​ന​സ്​ 130 ഡി​ഗ്രി ത​ണു​പ്പി​ൽ സോ​ളാ​ർ പാ​ന​ൽ വ​ഴി ബാ​റ്റ​റി ചാ​ർ​ജ്​ ചെ​യ്​​താ​ണ് കോ​പ്​​ട​ർ സ്വ​യം പ്രവർത്തി​ക്കു​ന്ന​ത്​.

ചൊവ്വയിൽ ജീവന്‍റെ അടയാളങ്ങൾ തേടൽ, സാമ്പിളുകൾ ശേഖരിച്ച് സൂക്ഷിക്കൽ, മനുഷ്യവാസത്തിനുള്ള തയ്യാറെടുപ്പുകളുടെ പരീക്ഷണം എന്നീ ദൗത്യങ്ങൾ പെ​ഴ്​​സി​വി​യ​റ​ൻ​സിനുണ്ട്. സ്വന്തം സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.

Tags:    
News Summary - NASA finds Ingenuity after losing contact with the Mars helicopter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.