ച​ന്ദ്ര​യാ​ൻ 3 പേ​ട​കം പ​ക​ർ​ത്തി​യ ച​ന്ദ്ര​ന്‍റെ ആ​ദ്യ​ചി​ത്രം ഐ.​എ​സ്.​ആ​ർ.​ഒ​ പു​റ​ത്തു​വി​ട്ട​പ്പോ​ൾ

ചന്ദ്രനെ കണ്ട ചന്ദ്രയാൻ-3; ഏറ്റവും പുതിയ വിഡിയോ പുറത്ത്

ബംഗളൂരു: ചന്ദ്രന്‍റെ ഏറ്റവും പുതിയ വിഡിയോ പകർത്തി ചന്ദ്രയാൻ-3 പേടകം. ചന്ദ്രയാൻ മൂന്നിലെ കാമറ പകർത്തിയ 45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ചന്ദ്രയാൻ മൂന്ന് പേടകത്തെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സമയത്ത് പകർത്തിയ ദൃശ്യങ്ങളാണിത്.

ലൂണാർ ട്രാൻഫർ ട്രജക്ടറിയിലൂടെ യാത്ര ചെയ്തിരുന്ന ചന്ദ്രയാൻ മൂന്ന് പേടകത്തെ പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലിക്വുഡ് പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിപ്പിച്ചാണ് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. നിലവിൽ ചന്ദ്രന്‍റെ 164 കിലോമീറ്റർ അടുത്തും 18074 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം വലം വെക്കുന്നത്.

ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ വലം വെക്കുന്ന പേടകവും ചന്ദ്രനും തമ്മിലുള്ള അകലം അഞ്ച് ഘട്ടങ്ങളിലായി കുറക്കും. 100 കിലോമീറ്റർ വൃത്താകൃതിയിലെ ഭ്രമണപഥത്തിൽ എത്തുന്നതോടെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെടും. ആഗസ്റ്റ് 23നാണ് ലാൻഡറിന്‍റെ ചന്ദ്രനിലെ സോഫ്റ്റ് ലാൻഡിങ്.  

Tags:    
News Summary - he Moon, as viewed by #Chandrayaan3 spacecraft during Lunar Orbit Insertion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.