ഭൂ​മി​ക്കുപു​റ​ത്ത് എ​വി​ടെ​യെ​ങ്കി​ലും ജീ​വ​ൻ നി​ല​നി​ൽ​ക്കു​ന്നു​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യം നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പേ ശാ​സ്ത്രലോ​കം ചോ​ദി​ച്ചുതു​ട​ങ്ങി​യി​ട്ടു​ണ്ട്. ​ഇ​പ്പോ​ഴി​താ, ആ ​പ​ഠ​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക​മാ​യൊ​രു വ​ഴി​ത്തി​രി​വ്. ജീ​വ​ൻ നി​ല​നി​ൽ​ക്കാ​ൻ അ​നു​യോ​ജ്യ​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ഒ​രു ‘സൂ​പ്പ​ർ എ​ർ​ത്ത്’ ഗ്ര​ഹ​ത്തി​ന് അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ന്ന​തി​ന് തെ​ളി​വു​ക​ൾ ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു.

ഭൂ​മി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 48 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യു​ള്ള എ​ൽ.​എ​ച്ച്.​എ​സ് 1140 ബി ​എ​ന്ന ഗ്ര​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ പ​ഠ​ന​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. ചു​വ​ന്ന കു​ള്ള​ൻ ന​ക്ഷ​ത്ര​ത്തെ ചു​റ്റു​ന്ന ഈ ​ഗ്ര​ഹം, ദ്രാ​വ​ക​ജ​ലം നി​ല​നി​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ‘ഹാ​ബി​റ്റ​ബി​ൾ സോ​ൺ’ എ​ന്ന മേ​ഖ​ല​യി​ൽ സ്ഥി​തി​ചെ​യ്യു​ന്നു. ഇ​തു​വ​രെ ഇ​ത്ത​രം പാ​റ​ഗ്ര​ഹ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ന്ന​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ൽ ഈ ​ക​ണ്ടെ​ത്ത​ൽ ഗ്ര​ഹ​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ളി​ൽ പു​തി​യ അ​ധ്യാ​യ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ചി​ലി​യി​ലെ മ​ഗെ​ല്ല​ൻ ടെ​ലി​സ്കോ​പ്പി​ലെ WINERED സ്പെ​ക്ട്രോ​ഗ്രാ​ഫ് ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഗ്ര​ഹ​ത്തി​ന്റെ അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് ഒ​ഴു​കു​ന്ന ഹീ​ലി​യം വാ​ത​ക​ത്തി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ഹീ​ലി​യം അ​തി​വേ​ഗം ന​ഷ്ട​പ്പെ​ടു​ന്ന വാ​ത​ക​മാ​യ​തി​നാ​ൽ, അ​തി​ന്റെ സാ​ന്നി​ധ്യം ഗ്ര​ഹ​ത്തി​ന് കൂ​ടു​ത​ൽ സാ​ന്ദ്ര​മാ​യ ഒ​രു അ​ന്ത​രീ​ക്ഷ​പാ​ളി​യു​ണ്ടാ​കാ​മെ​ന്ന സൂ​ച​ന​യാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

ഭൂ​മി​യു​ടെ ഏ​ക​ദേ​ശം 5.6 മ​ട​ങ്ങ് ഭാ​ര​വും 1.7 മ​ട​ങ്ങ് വ്യാ​സ​വും ഉ​ള്ള ഈ ​സൂ​പ്പ​ർ എ​ർ​ത്ത്, ഭൂ​മി​യേ​ക്കാ​ൾ കു​റ​ഞ്ഞ സൗ​ര​വി​കി​ര​ണ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ദീ​ർ​ഘ​കാ​ലം അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​ൻ ഇ​തി​ന് ക​ഴി​ഞ്ഞി​രി​ക്കാ​മെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​രു​ടെ നി​ഗ​മ​നം. അ​തേ​സ​മ​യം, ഈ ​ക​ണ്ടെ​ത്ത​ൽ ഗ്ര​ഹ​ത്തി​ൽ ജീ​വ​ൻ ഉ​ണ്ടെ​ന്ന​തി​ന് തെ​ളി​വ​ല്ലെ​ന്ന് ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ, ജീ​വ​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​യ അ​ന്ത​രീ​ക്ഷ​ത്തി​ന്റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത് ഭാ​വി​യി​ലെ പ​ഠ​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. 

Tags:    
News Summary - അ​വി​ടെ ജീ​വ​നു​ണ്ടാ​കു​മോ?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.