ചൈനീസ് റോബോട്ട് ചന്ദ്രനിലേക്ക്
ചൈനയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ഷാങെ. 2030ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയിപ്പോൾ പലഘട്ടങ്ങൾ പിന്നിട്ടു. ഇതിനിടെ, ചന്ദ്രനിൽനിന്നുള്ള മണ്ണുവരെ ഭൂമിയിലെത്തിച്ചു. പത്ത് മാസത്തിനുള്ളിൽ ഷാങ്ങെയുടെ അടുത്ത ദൗത്യം (ഷാങെ -7) വിക്ഷേപിക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി കുതിക്കുന്ന ഷാങ്ങെയിൽ ഇക്കുറി ലാൻഡറിന് പുറമെ മനുഷ്യ സമാനമായ ഒരു റോബോട്ടുമുണ്ടാകും.
ദക്ഷിണ ധ്രുവത്തിലെ ജലസാന്നിധ്യം സ്ഥിരീകരിക്കുക എന്നതാണ് റോബോട്ടിന്റെ ദൗത്യം. ഇവിടെ, ഒരിക്കൽപോലും സൂര്യപ്രകാശമെത്താത്ത ഗർത്തങ്ങളിൽ ജലസാന്നിധ്യമുണ്ടെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ചൈനീസ് റോബോട്ട് അവിടെയെത്തുന്നതോടെ ഇക്കാര്യം സ്ഥിരീകരിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.