ചന്ദ്രോപരിതലത്തിൽ സ്വാഭാവിക പ്രകമ്പനം കണ്ടെത്തി; വിവരങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ

ന്യൂഡൽഹി: ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്‍റെ ഭാഗമായുള്ള വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ‘സ്വാഭാവിക’ പ്രകമ്പനം കണ്ടെത്തിയതായി ഐ.എസ്.ആർ.ഒ അറിയിച്ചു.

ചന്ദ്രനിലെ പ്രകമ്പനങ്ങൾ കണ്ടെത്തുന്നതിനുള്ള ഇൽസ (ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി) ആഗസ്റ്റ് 26നാണ് പ്രകമ്പനം രേഖപ്പെടുത്തിയതെന്നും ഇതിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. 

നേരത്തെ, സുരക്ഷിതമായ സഞ്ചാര പാത ഉറപ്പുവരുത്താന്‍ ചന്ദ്രോപരിതലത്തില്‍ ഒരു ദിശയില്‍നിന്ന് മറ്റൊരു ദിശയിലേക്ക് തിരിയുന്ന റോവറിന്റെ ദൃശ്യവും പുറത്തുവിട്ടിരുന്നു. വിക്രം ലാന്‍ഡറിലെ ലാന്‍ഡര്‍ ഇമേജ് കാമറയാണ് ചിത്രം ഒപ്പിയെടുത്തത്.

Tags:    
News Summary - Chandrayaan-3 Detects 'Natural' Seismic Activity on Moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.