2025ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന്; ഇന്ത്യയിൽ ദൃശ്യമാകുമോ?

പൂർണ ചാന്ദ്ര ഗ്രഹണമായ ബ്ലഡ് മൂൺ പ്രതിഭാസത്തിന് ശേഷം ആകാശ കുതുകികൾക്ക് ആവേശമായി ഇന്ന് സൂര്യഗ്രഹണം കൂടി സംഭവിക്കാൻ പോവുകയാണ്. 2025ലെ അവസാനത്തെ സൂര്യഗ്രഹണമാണ് ഇന്ന് സംഭവിക്കാൻ പോകുന്നത്. എന്നാൽ ഇന്ത്യയിൽ ദൃശ്യമാകില്ല. ആസ്ട്രേലിയ, അന്‍റാർട്ടിക്ക, പസിഫിക് സമുദ്രം, അറ്റ്ലാന്‍റിക് സമുദ്രം എന്നിവിടങ്ങളിൽ ദൃശ്യമായേക്കും.ഭാഗിക സൂര്യ ഗ്രഹണമായിരിക്കും.

സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോഴാണ് സൂര്യ ഗ്രഹണം ഉണ്ടാകുന്നത്. ഈ സമയത്ത് ഭൂമിയിലേക്കുള്ള സൂര്യപ്രകാശം തടസ്സപ്പെടുകയും ചന്ദ്രന്‍റെ നിഴൽ ഭൂമിയിൽ പതിക്കുകയും ചെയ്യും. ഭാഗിക ഗ്രഹണമായതുകൊണ്ടുതന്നെ 85 ശതമാനം സൂര്യപ്രകാശം മാത്രമേ തടസ്സപ്പെടുകയുള്ളൂ. അതിനാൽ ഭൂമിയുടെ എല്ലാ ഭാഗത്തും ഇത് ദൃശ്യമാകില്ല.

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഞായറാഴ്ച വെകുന്നേരം 10.59നാണ് സൂര്യഗ്രഹണം ആരംഭിക്കുക. രാവിലെ 3.23ന് അവസാനിക്കും. ഈ വർഷം മൊത്തം 4 ഗ്രഹണങ്ങളാണ് ഉണ്ടായത്.അവയിൽ 2 എണ്ണം ഭാഗിക സൂര്യഗ്രഹണവും രണ്ട് പൂർണ ചന്ദ്രഗ്രഹണവും ആയിരുന്നു.

ജ്യോതി ശാസ്ത്രപരമായി സൂര്യൻ ഭൂമധ്യരേഖക്ക് മുകളിലെത്തുന്ന സമയത്താണ് ഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ഭൂമി സൂര്യനിൽ നിന്ന് അകലെയോ അടുത്തോ ആയിരിക്കില്ല. രാത്രിയും പകലും ഏകദേശം 12 മണിക്കൂർ ആയിരിക്കും. അടുത്ത സൂര്യഗ്രഹണം 2026 ഫെബ്രുവരി 17 നും ആഗസ്റ്റ് 12നുമാണ് കണക്കാക്കുന്നത്. ഇതും ഇന്ത്യയിൽ ദൃശ്യമാകില്ല. 2027ആഗസ്റ്റിലാണ് ഇനി ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാവുക.

Tags:    
News Summary - 2025's last solar eclipse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT