Posted On
date_range Updated On
date_range ഷാർജ എമിറേറ്റ്സ് റോഡിൽ അപകടം: ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ്
ഷാർജ: എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതായി ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. റോഡിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
എമിറേറ്റ്സ് റോഡിൽ ഇന്‍റർസെക്ഷൻ നമ്പർ 7 മുതൽ അൽ ബദ പാലം വരെയുള്ള ഭാഗത്താണ് അപകടത്തെ തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടത്. ഈ വഴിയിലൂടെയുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്കിനെ അപകടം പ്രതികൂലമായി ബാധിച്ചു.
വ്യാഴാഴ്ച തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് ഷാർജ പൊലീസ് ജനറൽ കമാൻഡ് അപകടവിവരം പുറത്തുവിട്ടതും ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം നൽകിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.