എസ്.എൻ.സി.എസ് അംഗങ്ങൾ 'ആഗോള ദൈവദശക പാരായണ'ത്തിൽ പങ്കാളികളായപ്പോൾ
'ആഗോള ദൈവദശക പാരായണ'ത്തിൽ പങ്കാളികളായി എസ്.എൻ.സി.എസ്
മനാമ: ശ്രീനാരായണ ഗുരുദേവന്റെ സാർവലൗകിക പ്രാർത്ഥനയായ ‘ദൈവദശകം’ ഒരേസമയം ലോകമെമ്പാടും ആലപിച്ച ചരിത്രമുഹൂർത്തത്തിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) പങ്കാളികളായി. ഒക്ടോബർ 25ന് നടന്ന സംഗമത്തിൽ ലോകത്തിലെ 50ലധികം രാജ്യങ്ങളിൽ നിന്നായി പത്തു ലക്ഷത്തിലധികം ആളുകളാണ് ഒരേ മനസ്സോടെ പങ്കെടുത്തത്.
ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ്' എന്ന സംഘടനയുടെയും അതിൻ്റെ ചെയർമാൻ ഡോ. വരുൺ രാധാകൃഷ്ണന്റെയും നേതൃത്വത്തിലാണ് ലോകസമാധാനം എന്ന മഹത്തായ ലക്ഷ്യത്തോടെ ഈ ആഗോള പ്രാർത്ഥന സംഘടിപ്പിച്ചത്.
ഗുരുദേവന്റെ സമാധാന സന്ദേശം ലോകത്തെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ചരിത്ര സംരംഭത്തിൽ പങ്കാളികളാകാൻ സാധിച്ചത് അതിരറ്റ അഭിമാന നിമിഷമാണെന്ന് എസ്.എൻ.സി.എസ് ഭാരവാഹികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.