പ്രവാസികളുടെ സംഭാവനകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല: എസ്. ഇർഷാദ്
ദോഹ: മാതൃരാജ്യത്തിന്റെ വികസനത്തിൽ വലിയ സംഭാവനകള്‍ അര്‍പ്പിക്കുന്നവരാണ് പ്രവാസി സമൂഹമെന്നും എന്നാൽ അതിന് അർഹമായ പരിഗണന അവർക്കു ലഭിച്ചിട്ടില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ്. പ്രവാസി വെല്‍ഫെയര്‍ സതേണ്‍ കണക്റ്റ് സൗത്ത് കേരള കാര്ണിവലില്ന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗള്‍ഫ് തൊഴില്‍ മേഖല പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുമ്പോള്‍ തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കാന്‍ പരമ്പര്യ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ തുടര്‍ച്ചക്കപ്പുറം പ്രവാസി എന്ന സത്വബോധത്തില്‍ മുന്നേറ്റം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ.എസ്.സി മാനേജിങ് കമ്മറ്റിയംഗം എം.ടി. അസീം, പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് അഹമ്മദ് ഷാഫി, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ജയ് ചെറിയാന്, ജില്ലാ പ്രസിഡന്റുമാരായ നസീര്‍ ഹനീഫ, എച്ച്. മന്‍സൂര്‍, സലിം കുഞ്ഞുമുഹമ്മദ്, സഹീര്‍ കോട്ടയം, പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ല മുൻപ്രസിഡന്റ് അബ്ദുസ്സലാം, സുന്ദരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബിസിനസ് രംഗത്തെ മികവിന് ഷിയാസ് കൊട്ടാരം, കായിക രംഗത്തെ മികവിന് അനുശ്രീ ഷൈന്‍, ഫായിസ് നജീബ് ഹനീഫ, കലാ രംഗത്തെ മികവിന് മല്ലികാ ബാബു എന്നിവരെ ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ താസീന്‍ അമീന് സ്വാഗതവും കണ്‍വീനര്‍ ഭവ്യ സനീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.