ന​ടു​മു​റ്റം ഖ​ത്ത​ർ പ​ച്ച​ക്ക​റി തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ

നടുമുറ്റം ഖത്തർ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

ദോഹ: വിഷരഹിത ജൈവകൃഷിയെയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ കൂട്ടായ്മയായ നടുമുറ്റത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി കൃഷിക്ക് ആവശ്യമായ തൈകൾ വിതരണം ചെയ്തു.

കൃഷിക്ക് അനുയോജ്യയ കാലാവസ്ഥ സമയത്താണ് നടുമുറ്റത്തിന്റെ നേതൃത്വത്തിൽ സൗജന്യ തൈ വിതരണം നടത്താറുള്ളത്. പത്ത് ഏരിയ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ആയിരത്തോളം തൈകളാണ് നടുമുറ്റം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റവും മികച്ച നടുമുറ്റം കൃഷിക്കാർക്ക് ഫാർമറെറ്റ് അവാർഡ് സമ്മാനിക്കുമെന്ന് നടുമുറ്റം ഭാരവാഹികള്‍ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.