നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം;വേൾഡ് മലയാളി ഫെഡറേഷൻ

മസ്‌കത്ത്: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വേൾഡ് മലയാളി ഫെഡറേഷൻ നോർക്ക അധികൃതർക്ക് നിവേദനം നൽകി. ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ നോർക്ക ജനറൽ മാനേജർ പ്രകാശ് ജോസഫിനാണ് നിവേദനം കൈമാറിയത്.

പ്രീമിയം നിരക്കുകളിലെ അപ്രതീക്ഷിത വർധന സാധാരണക്കാരായ പ്രവാസികൾക്കും വിരമിച്ചവർക്കും മുതിർന്ന പൗരന്മാർക്കും സ്ഥിരമായി ചികിത്സ ആവശ്യമുള്ളവർക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മറ്റ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഉപേക്ഷിച്ച് നോർക്ക കെയറിനെ ആശ്രയിച്ചവർക്കും നിരക്ക് വർധന തിരിച്ചടിയായിട്ടുണ്ട്.

പ്രീമിയം നിരക്കുകൾ പുനഃപരിശോധിക്കുക, അർഹരായവർക്ക് സബ്സിഡിയും പ്രത്യേക ഇളവുകളും അനുവദിക്കുക, പോളിസി പുതുക്കുന്നതിനുള്ള സമയപരിധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.നിവേദനത്തെത്തുടർന്ന് നോർക്ക ജനറൽ മാനേജറുമായി നടത്തിയ ചർച്ചയിൽ ഇൻഷുറൻസ് പദ്ധതിയിലെ പോരായ്മകളും പ്രവാസികൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും ശ്രദ്ധയിൽപ്പെടുത്തി. വിഷയത്തിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഫെഡറേഷൻ അറിയിച്ചു.

Tags:    
News Summary - World Malayalee Federation: Withdraw the increase in Norka Care premium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.