പ്രവാസി ക്ഷേമപദ്ധതികളിലെ പ്രശ്നങൾ പരിഹരിക്കണം; മസ്‌കത്ത് കെ.എം.സി.സി

മസ്‌കത്ത്: പ്രവാസി ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മസ്‌കത്ത് കെ.എംസി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് കേരള മുഖ്യമന്ത്രിക്കും മുസ്‌ലിം ലീഗ് നേതൃത്വത്തിനും നിവേദനം അയച്ചു.നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം വർധന പിൻവലിക്കണമെന്നും മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്കിടയിൽ ഇൻഷുറൻസ് പ്രീമിയം വർധന സാധാരണ പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടി. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മുതിർന്ന പൗരന്മാരുടെ ദൈനംദിന ചെലവുകൾക്കും ചികിത്സയ്ക്കും ക്ഷേമ പെൻഷൻ അത്യാവശ്യമാണെന്നും വ്യക്തമാക്കി.പ്രവാസികളുടെ അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കാലതാമസം വരുത്താതെ സർക്കാർ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അഹമ്മദ് റഹീസ് നിവേദനത്തിൽ പറഞ്ഞു.

Tags:    
News Summary - Pravasi Welfare Pension Delay Raised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.