കെ.വി. ഷംസീർ, രതീഷ് കുമാർ, രതീഷ് കുമാർ, മുർഷിദ് പടകത്ത്
പി.സി.ഡബ്ല്യു.എഫ് മസ്കത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
മസ്കത്ത്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മസ്കത്ത് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗവും 2026-2029 കാലയളവിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും അൽ ഖുറം റെസ്റ്റോറന്റിൽ നടന്നു.
പ്രസിഡന്റ് മുനവ്വറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നാഷfൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ പി.വി. ജലീൽ ഉദ്ഘാടനം ചെയ്തു.
ജോയന്റ് സെക്രട്ടറി രതീഷ് കുമാർ സ്വാഗതം പറഞ്ഞു. ഒമാൻ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സമീർ സിദ്ദീഖ് സംഘടന റിപ്പോർട്ടും സെക്രട്ടറി കെ.വി. ഷംസീർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് ഒമാൻ നാഷനൽ കമ്മിറ്റി നേതൃത്വം നൽകി. നാഷനൽ കമ്മിറ്റി പ്രതിനിധികളായ ഒമേഗ ഗഫൂർ, ഇസ്മായിൽ, കെ.വി. റംഷാദ്, സുഭാഷ്, സമീർ മത്ര എന്നിവർ സംസാരിച്ചു. പി.വി. ഇസ്മായിൽ നന്ദി പറഞ്ഞു.
ഭാരവാഹികൾ: സുഭാഷ് (ചെയർമാൻ), റഹ്മത്തുല്ല (വൈസ് ചെയർമാൻ), ബദറുദ്ദീൻ (അഡ്വൈസറി ബോർഡ് അംഗം). കെ.വി. ഷംസീർ (പ്രസിഡന്റ്), രതീഷ് കുമാർ (സെക്രട്ടറി), മുർഷിദ് പടകത്ത് (ട്രഷറർ), ബി.എം. ഷിഹാബ്, യഹിയ (വൈസ് പ്രസിഡന്റുമാർ), നബീൽ ബിസ്മി, ഷാഫി, ലബി റഹ്മാൻ (ജോയന്റ് സെക്രട്ടറിമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.