കുട്ടികളുടെ സർഗാത്മകതക്ക് നിറം പകർന്ന് വർണോത്സവം 2026
മസ്കത്ത്: കുട്ടികളുടെ സർഗാത്മക കഴിവുകൾക്കും ഭാവനകൾക്കും നിറം പകർന്ന് അസൈബ ഫ്രണ്ട്സ് കൂട്ടായ്മ സംഘടിപ്പിച്ച വർണോത്സവം 2026 ചിത്രരചനാ മത്സരം ശ്രദ്ധേയമായി.അൽ അൻസാബ് ലുലു ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. അസൈബ ഫ്രണ്ട്സ് കൂട്ടായ്മ സെക്രട്ടറി ബിപിൻ അധ്യക്ഷത വഹിച്ചു.
അൽ അൻസാബ് ലുലു മാനേജ്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ ജൂനിയർ, സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കുട്ടികൾ മാറ്റുരച്ചു. ജോഷി കുര്യൻ വിധികർത്താവായി. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് നിധീഷ് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും സർഗാത്മകത പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയായി വർണോത്സവം മാറി. കൂട്ടായ്മ അംഗങ്ങളായ ഷാഫി, മുഹമ്മദ് ഷാ, സജു, മനോജ്, ഡിജിൽ, പ്രദീഷ്, വിഷ്ണു, അൻസില, അങ്കിത, ഗീതു, ജിതിൻ, സലിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.