ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച യുവജനോത്സവം
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം യുവജനോത്സവം സമാപിച്ചു
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച യുവജനോത്സവത്തിലെ കലാമത്സരങ്ങൾ സമാപിച്ചു. ഒക്ടോബർ 23, 24, 30, 31 തീയതികളിൽ ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലും മത്രയിലെ സബലത്ത് ഹാളിലുമായി നടന്ന മത്സരങ്ങളിൽ 800ലേറെ കലാപ്രതിഭകൾ പങ്കെടുത്തു.
സബ്ജൂനിയർ, ജൂനിയർ, സീനിയർ, ഓപൺ വിഭാഗങ്ങളിലായി 55ലേറെ ഇനങ്ങളിലാണ് മത്സരം നടന്നത്. കേരളനടനം, കഥാപ്രസംഗം, ടാബ്ലോ തുടങ്ങിയ ഇനങ്ങളിൽ മികച്ച മത്സരമാണ് അരങ്ങേറിയത്. ചടങ്ങിൽ വിധികർത്താക്കൾക്കുള്ള കേരള വിഭാഗത്തിന്റെ സ്നേഹോപഹാരം കൺവീനർ അജയൻ പൊയ്യാറയും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് സമ്മാനിച്ചു. യുവജനോത്സവ ഭാഗമായി സാഹിത്യ മത്സരങ്ങളും ഉടൻ സംഘടിപ്പിക്കുമെന്ന് കേരള വിഭാഗം ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.